
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏഴ് മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി. നരേന്ദ്രമോദിക്ക് കേരളത്തിൽ 36 ശതമാനം ജനപിന്തുണയുണ്ടെന്നും ലീഗിനോട് സിപിഎം കാട്ടുന്ന പ്രണയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കർ എം പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ ആറോ ഏഴോ മണ്ഡലങ്ങളിൽ ബിജെപിക്ക് 3 ലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അവിടുത്തെ സാഹചര്യം വ്യത്യസ്തമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുളള വീടുകളിൽ ഞങ്ങളെത്തുമെന്നും പ്രാദേശിക വിഷയങ്ങളിലടക്കം ഇടപെടുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. കേരളത്തിലെ ഇരുമുന്നണികളുടെയും നിഴൽ യുദ്ധം ബിജെപി തുറന്നുകാണിക്കുമെന്നും കൃസ്ത്യൻ മുസ്ലീം വിഭാഗങ്ങളെ ഒപ്പം നിർത്തുമെന്നും അദ്ദേഹം അറിയിച്ചു. കെ സുരേന്ദ്രനടക്കമുള്ള സംസ്ഥാന ഭാരവാഹികൾ ചുമതലയിൽ തുടരുമെന്നും നിലവിലെ നേതൃത്വത്തിൽ പൂർണ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ജയശങ്കർ മത്സരിക്കുമോ എന്ന ചോദ്യത്തിന് അഭ്യൂഹങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യുമെന്നായിരുന്നു പ്രകാശ് ജാവദേക്കറുടെ മറുപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam