'പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ, തീവ്രവാദ ബന്ധമുള്ള സംഘടനയുടെ സഹായം കോണ്‍ഗ്രസ് സ്വീകരിക്കുകയാണ് '

Published : Apr 03, 2024, 02:53 PM ISTUpdated : Apr 03, 2024, 02:58 PM IST
'പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ, തീവ്രവാദ ബന്ധമുള്ള സംഘടനയുടെ സഹായം കോണ്‍ഗ്രസ് സ്വീകരിക്കുകയാണ് '

Synopsis

വർഷങ്ങൾ പാരമ്പര്യമുള്ള രാഷ്ട്രീയ കക്ഷിയായ കോൺഗ്രസിന്‍റെ  തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യവും കേരളത്തിലെ വോട്ടർമാരും ഞെട്ടലോടെയാണ് കാണുന്നതെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം : ഇടത് വലതു മുന്നണികളുടെ നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ. വർഷങ്ങൾ പാരമ്പര്യമുള്ള രാഷ്ട്രീയ കക്ഷിയായ കോൺഗ്രസിന്‍റെ  തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യവും കേരളത്തിലെ വോട്ടർമാരും ഞെട്ടലോടെയാണ് കാണുന്നത്. നിയമം മൂലം നിരോധിച്ച തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. അത്തരത്തിൽ തീവ്രവാദ ബന്ധമുള്ള എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുകയാണ് കേരളത്തിലെ ഇരുമുന്നണികളുമെന്നും അദ്ദേഹം പറഞ്ഞു.

3500 ൽ അധികം കേസുകൾ പിഎഫ്ഐക്കെതിരെയുണ്ട്. 100ൽ അധികം പി എഫ്ഐക്കാർ ജയിലിലുമാണ്. കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഈ കൂട്ടുകെട്ടുണ്ട്. കോൺഗ്രസ് പലപ്പോഴും പാകിസ്ഥാന്‍റേയും  തീവ്രവാദ സംഘടനകളുടെയും ചൈനയുടെയും ശബ്ദമാകാറുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇതിന് മറുപടി പറയണം. രാഹുൽ ഗാന്ധിയും സതീശനും തരൂരും സുധാകരനും മൗനത്തിലാണ് രാജ്യത്തിന്‍റെ  സുരക്ഷിതത്വം കോൺഗ്രസ് അടിയറ വയ്ക്കുകയാണ്. അമേഠിയിൽ ജനങ്ങൾ നൽകിയ മറുപടി വയനാട്ടിലും നൽകും. ഒരു മാസം മുമ്പ് രഞ്ജിത്തിന്‍റെ  കൊലപാതികളായ പി എഫ് ഐയുടെ ഗുണ്ടകൾക്ക് വധശിക്ഷ ലഭിച്ചു. ഇവരെയാണ് കോൺഗ്രസും സിപിഎമ്മും പിന്തുണയ്ക്കുന്നത്.

എസ്ഡിപിഐ പിന്തുന്ന പ്രഖ്യാപിച്ചിട്ട് കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എൽഡിഎഫും യു ഡി എഫും തീവ്രവാദികളെ പിന്തുണക്കുന്നതിൽ മത്സരിക്കുകയാണ്. കോൺഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന് സിപി എമ്മും സിപിഎം ബിജെപി  കൂട്ടുകെട്ടെന്ന് കോൺഗ്രസും പറയുന്നു. മൂന്നു ദിവസം  മുമ്പാണ് രാഹുൽഗാന്ധിയും എൽഡിഎഫ് നേതാക്കളും ഒരുമിച്ച് കൈകോർത്ത് വേദി പങ്കിട്ടത്. ബിജെപിക്ക് കേരളത്തിലെ ജനങ്ങളോടാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്