ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ ഹെല്‍മറ്റ് ധരിച്ച് പാഞ്ഞുവന്ന് മോഷണം; ബൈക്കില്‍ കയറി അതിവേഗം രക്ഷപ്പെടലും

Published : Apr 03, 2024, 02:51 PM IST
ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ ഹെല്‍മറ്റ് ധരിച്ച് പാഞ്ഞുവന്ന് മോഷണം; ബൈക്കില്‍ കയറി അതിവേഗം രക്ഷപ്പെടലും

Synopsis

ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ തിരക്കിനിടയില്‍ മോഷ്ടാക്കള്‍ അതിവേഗം ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുവരികയും നിമിഷനേരം കൊണ്ട് കവര്‍ച്ച നടത്തി അതേ വേഗതയില്‍ ഇറങ്ങി ബൈക്കില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. 

തൃശൂര്‍: പഴയന്നൂരില്‍ ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി കവര്‍ച്ച. ഓരോ പവൻ വീതമുള്ള രണ്ട് ആഭരണമാണ് മോഷ്ടാവ് ജീവനക്കാരെയെല്ലാം വെട്ടിച്ച് കൈക്കലാക്കിയത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു കവര്‍ച്ച. ശേഷം പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് അസാധാരണമായ സംഭവം നടക്കുന്നത്. ജീവനക്കാര്‍ ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ തിരക്കിനിടയില്‍ മോഷ്ടാക്കള്‍ അതിവേഗം ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുവരികയും നിമിഷനേരം കൊണ്ട് കവര്‍ച്ച നടത്തി അതേ വേഗതയില്‍ ഇറങ്ങി ബൈക്കില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. 

ജീവനക്കാര്‍ ബഹളം വച്ച് ഇവരുടെ പിറകെ ഓടിയെങ്കിലും ഇവരെ പിടികൂടാനായില്ല. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. ഹെല്‍മെറ്റ് വച്ച മോഷ്ടാവിന്‍റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പഴയന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Also Read:- ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി