ജാവ്ദേക്കർ കേരളത്തിലേക്ക്; കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമെത്തും, നേതാക്കളുമായി ചർച്ച നടത്തും

Published : Sep 13, 2022, 05:16 PM ISTUpdated : Sep 13, 2022, 05:22 PM IST
ജാവ്ദേക്കർ കേരളത്തിലേക്ക്; കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമെത്തും, നേതാക്കളുമായി ചർച്ച നടത്തും

Synopsis

ഒരാഴ്ചത്തെ സന്ദർശനത്തിനായി സെപ്തംബർ 23ന് ജാവ്ദേക്കർ കേരളത്തിൽ എത്തും. ആദ്യം കൊച്ചിയിലും ശേഷം കോട്ടയത്തും തുടർന്ന് തിരുവനന്തപുരത്തും സന്ദർശനം നടത്തും

ദില്ലി: ബിജെപി ദേശീയ ഘടകത്തിലെ അഴിച്ചുപണിക്ക് പിന്നാലെ മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ കേരളത്തിലെത്തുന്നു. സംസ്ഥാന ഘടകത്തിന്റെ ചുമതല ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം സംസ്ഥാനത്തെത്തുന്നത്. ഒരാഴ്ചത്തെ സന്ദർശനത്തിനായി സെപ്തംബർ 23ന് അദ്ദേഹം കേരളത്തിൽ എത്തും. ആദ്യം കൊച്ചിയിലും ശേഷം കോട്ടയത്തും തുടർന്ന് തിരുവനന്തപുരത്തും സന്ദർശനം നടത്തും. കേരളത്തിന്റെ ചുമതല ലഭിച്ചതിൽ വലിയ സന്തോഷം എന്ന് ജാവ്ദേക്കർ ദില്ലിയിൽ പറഞ്ഞു. പാർട്ടിയുടെ വളർച്ച മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ദേശീയതലത്തിൽ അഴിച്ചുപണി നടന്നത്. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്,  ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകിയായിരുന്നു അഴിച്ചു പണി. പ്രകാശ് ജാവ്ദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ്. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നൽകിയിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്ന് എ.പി.അബ്ദുള്ള കുട്ടിയെ നീക്കി. 

ബംഗാളിൽ ബിജെപി മാർച്ചില്‍ വൻ സംഘർഷം, നിരവധിപ്പേ‍ര്‍ക്ക് പരിക്ക്; നേതാക്കൾ അറസ്റ്റിൽ; പൊലീസ് വാഹനം കത്തിച്ചു

പശ്ചിമബംഗാളില്‍ ബിജെപി സംഘടിപ്പിച്ച മെഗാ സെക്രട്ടേറിയേറ്റ് മാർച്ചില്‍ വ്യാപക സംഘർഷം. കൊല്‍ക്കത്ത നഗരത്തില്‍നിന്നും തുടങ്ങിയ മാർച്ചില്‍ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീയിട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മാർച്ചില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എംപി അടക്കം നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം