വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: പ്രകാശ് തമ്പിക്ക് ജാമ്യം

Published : Jun 27, 2019, 09:11 PM ISTUpdated : Jun 27, 2019, 09:37 PM IST
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: പ്രകാശ് തമ്പിക്ക് ജാമ്യം

Synopsis

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മാനേജരായിരുന്ന പ്രകാശ് തമ്പിക്ക് ഉപാധികളോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിലെ പ്രതി പ്രകാശ് തമ്പിക്ക് കോടതി ജാമ്യം അനുവദിച്ചു. വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മാനേജരായിരുന്ന പ്രകാശ് തമ്പിക്ക് ഉപാധികളോടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. 

രാജ്യം വിടരുതെന്നും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയുണ്ട്.  പ്രകാശ് തമ്പിയുടെ പക്കൽ നിന്ന് സ്വർണം പിടിച്ചിട്ടില്ലെന്നും പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നുമുളള പ്രതിഭാഗം വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

സ്വര്‍ണക്കടത്ത് മാഫിയയിലെ നിര്‍ണായക കണ്ണിയാണ് പ്രകാശ് തമ്പിയെന്ന് വെളിപ്പെടുത്തി കൊണ്ട് ഡിആര്‍ഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആറ് തവണയായി അറുപത് കിലോ സ്വര്‍ണം പ്രകാശ് തമ്പി വിദേശത്ത് നിന്നും കേരളത്തിലേക്ക് കടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Also Read: പ്രകാശ് തമ്പി ആറ് തവണയായി 60 കിലോ സ്വര്‍ണം കടത്തിയെന്ന് വെളിപ്പെടുത്തല്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം
ഐഎഫ്എഫ്കെ പ്രതിസന്ധി: ആറ് ചിത്രങ്ങൾ പ്രദർശിപ്പിക്കരുത്; കേന്ദ്ര വിലക്കിന് വഴങ്ങി കേരളം