
കോഴിക്കോട്: എ ഐ ക്യാമറ വിവാദത്തിലും കെ ഫോണ്‍ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോ കമ്പനിക്ക് അമ്പരിപ്പിക്കുന്ന വളര്‍ച്ച. ഒരു വർഷത്തിനിടെ കമ്പനിയുടെ വരുമാനത്തിലുണ്ടായ വളർച്ച 500 മടങ്ങോളമാണ്.കമ്പനി പ്രവർത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നര ലക്ഷം രൂപ മാത്രമാണ്.തൊട്ടടുത്ത വർഷം കമ്പനിയുടെ വരുമാനം 7 കോടി 24 ലക്ഷം രൂപയായി ഉയര്‍ന്നു.മൂന്നാമത്തെ വർഷം കമ്പനിയുടെ വരുമാനം 9 കോടി 82 ലക്ഷമാണ്.കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമർപ്പിച്ച രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.കമ്പനി തുടങ്ങിയ വർഷം ഊരാളുങ്കലുമായി രണ്ട് കോടി രൂപയുടെ ഇടപാട് നടത്തിയതും രേഖകളിലുണ്ട്.സേഫ് കേരള പദ്ധതിക്കായി ഉപകരണങ്ങൾ വാങ്ങിയതിന്‍റെ വിവരങ്ങളും രേഖകളിൽ ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam