പ്രശാന്ത് മലവയലിന്റെ ഭൂമി ഇടപാടിലും സംശയമുന്നയിച്ച് പ്രസീത അഴീക്കോട്; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി

Published : Jul 13, 2021, 03:38 PM IST
പ്രശാന്ത് മലവയലിന്റെ ഭൂമി ഇടപാടിലും സംശയമുന്നയിച്ച് പ്രസീത അഴീക്കോട്; ക്രൈം ബ്രാഞ്ചിന് മൊഴി നൽകി

Synopsis

നിലവിൽ ഉയർന്ന ആരോപണങ്ങളെക്കാൾ കൂടുതൽ പണമിടപാട് ബത്തേരി മണ്ഡലത്തിൽ നടന്നിട്ടുണ്ടെന്നും പ്രസീത

വയനാട്: വയനാട് ജില്ലയിലെ ബിജെപി നേതാക്കളുടെ സാമ്പത്തിക ഉയർച്ച പരിശോധിക്കണമെന്ന് പ്രസീത അഴീക്കോട്. ഇതുവരെ ഉന്നയിച്ച ആരോപണങ്ങളേക്കാൾ കൂടുതൽ പണമിടപാട് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നടന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

പണം കൈമാറിയ ദിവസത്തെ കാര്യങ്ങൾ ക്രൈം ബ്രാഞ്ച് ചോദിച്ചറിഞ്ഞതായി പ്രസീത പറഞ്ഞു. നിലവിൽ ഉയർന്ന ആരോപണങ്ങളെക്കാൾ കൂടുതൽ പണമിടപാട് ബത്തേരി മണ്ഡലത്തിൽ നടന്നിട്ടുണ്ട്. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഇനിയും വയനാട്ടിലെത്തി അന്വേഷണവുമായി സഹകരിക്കും. മൂന്നരക്കോടി രൂപയ്ക്ക് കണക്കില്ലെന്നും ജില്ലയിലെ ബിജെപി നേതാക്കളുടെ സാമ്പത്തിക ഉയർച്ച പരിശോധിക്കണമെന്നും പ്രസീത പറഞ്ഞു. പ്രശാന്ത് മലവയൽ ഏപ്രിൽ 15ന് ഭൂമി ഇടപാട് നടത്തിയത് ഇങ്ങനെ ലഭിച്ച പണം കൊണ്ടാണോയെന്ന് സംശയമുണ്ടെന്നും പ്രസീത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു