കേസുകൾ ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ്  മാത്രം തീരുമാനിക്കുന്നത് തെറ്റ്: പ്രശാന്ത് ഭൂഷണ്‍

Published : Jul 16, 2022, 03:17 PM ISTUpdated : Jul 28, 2022, 09:22 PM IST
 കേസുകൾ ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ്  മാത്രം തീരുമാനിക്കുന്നത് തെറ്റ്: പ്രശാന്ത് ഭൂഷണ്‍

Synopsis

ചീഫ് ജസ്റ്റിസിനൊപ്പം അഞ്ച് സീനിയർ ജഡ്ജിമാ‍ര്‍ കൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റി  രൂപീകരിച്ച് ഇക്കാര്യം തീരുമാനിക്കുന്നതാവും ഉചിതമെന്നും ഇല്ലെങ്കിൽ ചില സ്ഥാപിത താൽപര്യങ്ങൾ ഇതിലേക്ക് കടന്നു വരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു

കോഴിക്കോട്: കേസുകൾ ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ്  മാത്രം തീരുമാനിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇത് ശരിയായ നടപടിയല്ലെന്നും ചീഫ് ജസ്റ്റിസിനൊപ്പം അഞ്ച് സീനിയർ ജഡ്ജിമാ‍ര്‍ കൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റി  രൂപീകരിച്ച് ഇക്കാര്യം തീരുമാനിക്കുന്നതാവും ഉചിതമെന്നും ഇല്ലെങ്കിൽ ചില സ്ഥാപിത താൽപര്യങ്ങൾ ഇതിലേക്ക് കടന്നു വരുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ജഡ്ജിമാരെ നിയമിക്കുന്നതിലുള്ള സർക്കാർ ഇടപെടലും ജുഡീഷ്യറി നേരിടുന്ന വെല്ലുവിളിയാണെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കോഴിക്കോട് ബാര്‍ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

ദില്ലി: രാജ്യത്തെ മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി.രമണ (Chief Justice NV Ramana). മാധ്യമങ്ങൾ കംഗാരു കോടതികളായി വിചാരണ നടത്തുകയാണെന്നും മാധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ടെന്നും എൻ.വി.രമണ കുറ്റപ്പെടുത്തി. നിശ്ചിത അജൻഡകളോടെ മാധ്യമങ്ങൾ നടത്തുന്ന ചര്‍ച്ചകൾ മുതിര്‍ന്ന ന്യായാധിപൻമാരെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് തുറന്നടിച്ചു. റാഞ്ചി ഹൈക്കോടതിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആയിരുന്നു ചീഫ് ജസ്റ്റിസിൻ്റെ വിമര്‍ശനം.

രാജ്യത്ത് ജഡ്ജിമാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്നും ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്കൊപ്പം സുരക്ഷിതത്വം ഇല്ലാതെ ജഡ്ജിമാർക്കും കഴിയേണ്ടി വരുന്ന സ്ഥിതി വിശേഷമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയക്കാർക്കും  പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വിരമിച്ച ശേഷവും സുരക്ഷ നൽകുന്നുണ്ട്. എന്നാൽ ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ യാതൊരു സംവിധാനവും ഇല്ലായെന്നും എൻ.വി.രമണ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിൻ്റെ വാക്കുകൾ 

ടിവിയിലേയും സോഷ്യൽ മീഡിയയിലേയും കംഗാരു കോടതികൾ രാജ്യത്തെ പിന്നോട്ട് കൊണ്ടു പോകുന്ന അവസ്ഥയാണുള്ളത്. ജഡ്ജിമാർക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘടിതമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ ജഡ്ജിമാർ പ്രതികരിക്കാതിരിക്കുന്നത് അവര്‍ ദുര്‍ബലരോ നിസ്സഹായരോ ആയതിനാലാണെന്ന് തെറ്റിദ്ധരിക്കരുത്. 

നവമാധ്യമങ്ങൾക്ക് അനന്തസാധ്യതകളാണുള്ളത്. എന്നാൽ ശരിയും തെറ്റും, നല്ലതും ചീത്തയും, വ്യാജവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനുള്ള  യുക്തി പലപ്പോഴും അവിടെ കാണുന്നില്ല. മാധ്യമങ്ങൾ നടത്തുന്ന വിചാരണകളുടെ അടിസ്ഥാനത്തിൽ അല്ല കോടതികൾ കേസുകൾ തീര്‍പ്പാക്കുന്നത്. മാധ്യമങ്ങൾ നിത്യവും കംഗാരു കോടതികൾ നടത്തുന്നത് ഞങ്ങൾ കാണുന്നുണ്ട്. ഇവരുടെ കങ്കാരു കോടതികൾ കാരണം അനുഭവ സമ്പന്നരായ ന്യായാധിപൻമാര്‍ക്ക് പോലും സമ്മര്‍ദ്ദത്തിലാവുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്