'മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അല്ല വിമർശിച്ചത്'; വിവാദ പരാമർശത്തിൽ വിശദീകരണവുമായി പ്രതിഭ എംഎൽഎ

Published : Apr 04, 2020, 04:16 PM IST
'മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അല്ല വിമർശിച്ചത്'; വിവാദ പരാമർശത്തിൽ വിശദീകരണവുമായി പ്രതിഭ എംഎൽഎ

Synopsis

ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. 

ആലപ്പുഴ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി കായംകുളം എംഎൽഎ യു പ്രതിഭ. മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അല്ല വിമർശിച്ചത്.  അതിഥി തൊഴിലാളികളോടുള്ള പരിഗണന പോലും ചില മാധ്യമ പ്രവർത്തകർ തനിക്ക് നൽകുന്നില്ല. ചില മാധ്യമ പ്രവർത്തകർ തന്നെ നിരന്തരം വേട്ടയാടുകയാണ്. അവരെ ഉദ്ദേശിച്ചാണ് ഈ പരാമർശം നടത്തിയതെന്ന് എംഎൽഎ വിശദീകരിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ രം​ഗത്തെത്തി. പ്രതിഭക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

Also Read: തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്നവരുടെ കാൽ കഴുകി കുടിക്കൂ; വിവാദ പരാമര്‍ശവുമായി യു പ്രതിഭ

എംഎൽഎയുടെ പ്രസ്താവന അനുചിതമായെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്. എംഎൽഎ ഉപയോഗിച്ച പദപ്രയോഗങ്ങൾ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. സിപിഐയും എംഎൽഎക്കെതിരെ രം​ഗത്തുവന്നു.

Also Read: മാധ്യമപ്രവർത്തകർക്കെതിരായ വിവാദപരാമർശത്തിൽ പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ജില്ലാ നേതൃത്വം

Also Read: മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചത് പ്രതിഷേധാര്‍ഹം, ഖേദപ്രകടനം നടത്തണം; യു പ്രതിഭയ്ക്കെതിരെ സിപിഐ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി