
തിരുവനന്തപുരം: പ്രീ പോൾ സർവേകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത സർവേകൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് കെപിസിസി അംഗം ജെഎസ് അഖിലിന്‍റെ പരാതി. മണ്ഡലങ്ങളിൽ ജയം പ്രവചിക്കുന്ന സർവേകൾ വോട്ടർമാരെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും മാർഗരേഖ പുറത്തിറക്കണമെന്നും പരാതിയിൽ പറയുന്നു. സർവേകളുടെ രീതിയും സാമ്പത്തിക സ്രോതസ്സും വെളിപ്പെടുത്താൻ മാധ്യമങ്ങളോട് നിർദേശിക്കണമെന്നും ആവശ്യമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam