ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു

Published : Sep 02, 2020, 10:54 AM ISTUpdated : Sep 02, 2020, 12:13 PM IST
ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു

Synopsis

പേരാവൂർ വാരപ്പിടികയിൽ ആണ് അപകടം ഉണ്ടായത്. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ. ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ.

കണ്ണൂർ: കണ്ണൂരിൽ ബസ് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) യാണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ ആണ് അപകടം ഉണ്ടായത്.

രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ. ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടകൾ അടച്ചിടേണ്ടിവന്നതോടെ ഉടൻ മന്ത്രി ഇടപെടൽ; ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്
പദ്ധതികളുടെ സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; 'ഓണത്തിന് സൗജന്യ ഓണക്കിറ്റുകൾ നൽകും'