സ്ത്രീധനത്തെ ചൊല്ലി ആലുവയിൽ ഗർഭിണിക്ക് മർദ്ദനം, തടയാൻ ശ്രമിച്ച പിതാവിനും മർദ്ദനമേറ്റു

Published : Jun 30, 2021, 10:29 PM ISTUpdated : Jun 30, 2021, 10:50 PM IST
സ്ത്രീധനത്തെ ചൊല്ലി ആലുവയിൽ ഗർഭിണിക്ക് മർദ്ദനം, തടയാൻ ശ്രമിച്ച പിതാവിനും മർദ്ദനമേറ്റു

Synopsis

കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ദിവസമായി പ്രശ്നം ഉണ്ടായിരുന്നുവെന്ന് നൗഹത്ത്  പറഞ്ഞതായി അമ്മ റംല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊച്ചി: ആലുവയിൽ ഗർഭിണിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. തടസ്സം പിടിക്കാനെത്തിയ യുവതിയുടെ അച്ഛനും മർദ്ദനമേറ്റു. അലങ്ങാട് സ്വദേശി നൗഹത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജൗഹറാണ് മർദിച്ചതെന്ന് നൗഹത്തിന്റെ കുടുംബം ആരോപിച്ചു. സ്ത്രീധന തുകയെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലെത്തിയത്. സ്ത്രീധന തുക ഉപയോഗിച്ച് വാങ്ങിയ വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പത്ത് ലക്ഷം രൂപയാണ് സ്ത്രീധനം കൊടുത്തതെന്നും കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെട്ട് കുറച്ച് ദിവസമായി പ്രശ്നം ഉണ്ടായിരുന്നുവെന്നും നൗഹത്ത്  പറഞ്ഞതായി അമ്മ റംല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും
'ജോസ് കെ മാണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല'; എൻകെ പ്രമേചന്ദ്രൻ എംപി