
തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് സ്വകാര്യ ബസ്സിൽ നിന്ന് ഗർഭിണി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസ്. കുന്നംകുളം റൂട്ടിൽ ഓടുന്ന പാലയൂർ ബസ്സിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. വളവിൽ വച്ച് ബസ്സിന്റെ തുറന്ന ഡോറിലൂടെ യുവതി പുറത്തേക്ക് വീഴുകയായിരുന്നു. കാലിനും കൈയ്ക്കും മുഖത്തും യുവതിക്ക് പരിക്കേറ്റിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam