
തിരുവനന്തപുരം: കല്ലറയിൽ എട്ട് മാസം ഗർഭിണിയായ യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ (21 year old girl commit suicide). കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യയാണ് മരിച്ചത്. 21 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാഗ്യയെ തൂങ്ങിയ നിലയിൽ വീടനകത്തെ മുറിയിൽ കണ്ടത്. ഉച്ചയ്ക്ക് ഭർത്താവ് മദ്യപിക്കുന്നത് കണ്ടതിൻ്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഭാഗ്യയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാഗ്യയുടെ വീട്ടിൽ വച്ചു തന്നെയാണ് സംഭവം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam