
പത്തനംതിട്ട: ശബരിമല വനമേഖലയിൽ അജ്ഞാത സംഘത്തിന്‍റെ സാന്നിധ്യം. ആയുധധാരികളായ സംഘമാണ് പതിവായി വനമേഖലയിലെത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തമിഴ്നാട്ടിൽ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘമെത്തിയതോടെ ശബരിമലയിലെ വനാതിർത്തികളിലെ വീടുകളിൽ നിന്നും ഭക്ഷണസാധനങ്ങളുടെ മോഷണം പതിവായി. പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കൾ എന്നിവയാണ് വീടുകളിൽ നിന്ന് പതിവായി മോഷണം പോകുന്നത്. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയ നായാട്ടു സംഘമാണോയെന്നും സംശയിക്കുന്നുണ്ട്.
ആങ്ങാമൂഴി, വാലൂപ്പാറ,കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ് എന്നിവിടങ്ങളിൽ മോഷണം നടന്നു. സംഭവത്തിൽ പൊലീസും വനം വകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളിൽ കടക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ആവശ്യം. വനത്തിനുള്ളിൽ അജ്ഞാത സംഘമുണ്ടെന്നും പട്ടാപ്പകലടക്കമാണ് മോഷണമെന്നും രാത്രിയിൽ എന്തുവേണമെങ്കിലും സംഭവിക്കുമെന്ന് ഭയമുണ്ടെന്നും വനത്തിൽ പരിശോധന നടത്തണമെന്നും നാട്ടുകാര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam