'നാടിന്‍റെ നന്മക്ക് സംഭാവന നൽകാൻ മടിയില്ലാത്ത നാട്'; ഭൂമിയും പണവുമടക്കം എല്ലാം സംഭാവനയായി വാങ്ങണമെന്ന് സർക്കാർ

Published : Jun 04, 2025, 07:37 AM IST
'നാടിന്‍റെ നന്മക്ക് സംഭാവന നൽകാൻ മടിയില്ലാത്ത നാട്'; ഭൂമിയും പണവുമടക്കം എല്ലാം സംഭാവനയായി വാങ്ങണമെന്ന് സർക്കാർ

Synopsis

ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണമെന്ന് വ്യക്തമാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു

തിരുവനന്തപുരം: നാടിന്‍റെ വികസനത്തിനായി പരമാവധി സംഭാവന സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ നിർദേശം. ഭൂമിയും സാധനങ്ങളും പണവും പരമാവധി സംഭാവനയായി വാങ്ങണമെന്ന് വ്യക്തമാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. എത്ര സംഭാവന കിട്ടിയെന്ന് ഓരോ വർഷവും വിലയിരുത്തണമെന്നും നിര്‍ദേശമുണ്ട്. മികച്ച തദ്ദേശ സ്ഥാപനത്തെ തെരഞ്ഞെടുത്ത് പുരസ്കാരം നൽകുന്നതിൽ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യം പരിഗണിക്കുമെന്നും സര്‍ക്കാര്‍ പറയുന്നുണ്ട്.  

നാടിന്‍റെ നന്മയ്ക്കായി സംഭാവന നൽകാൻ ഒരു മടിയും ഇല്ലാത്ത നാടാണ് കേരളമെന്നും സർക്കുലർ പറയുന്നു. സ്പോൺസർഷിപ്പും സിഎസ്ആര്‍ ഫണ്ടും പരമാവധി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കും പ്രസിഡന്‍റുമാര്‍ക്കും അയച്ച സർക്കുലറിലാണ് നിർദേശം. പല പദ്ധതികള്‍ നടപ്പാക്കാനും സ്പോണ്‍സര്‍മാരെയടക്കം ഉപയോഗിക്കാമെന്നും സിഎസ്ആര്‍ ഫണ്ട് അടക്കം  കാര്യക്ഷമമായി ഉപയോഗിക്കണമെന്നുമാണ് നിര്‍ദേശം.

നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഫഷണലുകളുടെ  സേവനം തേടുന്നതടക്കം സംഭാവനയായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയുമടക്കം ഉപയോഗപ്പെടുത്തി സംഭാവന സ്വീകരിച്ചുകൊണ്ട് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് നിര്‍ദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി