രാഷ്ട്രപതി ഉത്തരവിട്ടു; കേരള ഹൈക്കോടതിയിലെ ഏഴ് ജസ്റ്റിസുമാരെ സ്ഥിരം ജഡ്‌ജിമാരായി നിയമിച്ചു

Published : Mar 02, 2026, 08:34 PM IST
Kerala High Court

Synopsis

കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഉത്തരവ് പ്രകാരം കേന്ദ്ര നിയമ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

കൊച്ചി: കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉത്തരവ് പുറത്തുവിട്ടത്. പിന്നാലെ കേന്ദ്ര നിയമ മന്ത്രാലയം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. അഡീഷണൽ ജഡ്ജിമാരായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ന്യായാധിപന്‍മാരെ കേരള ഹൈക്കോടതിയിലെ നിലവിലെ ഒഴിവുകളിലേക്കാണ് സ്ഥിരപ്പെടുത്തിയത്.

  1. ജസ്റ്റിസ് മുല്ലപ്പള്ളി അബ്ദുൽ അസീസ് അബ്ദുൽ ഹക്കിം
  2. ജസ്റ്റിസ് ശ്യാം കുമാർ വി.എം.
  3. ജസ്റ്റിസ് ഹരിശങ്കർ വിജയൻ മേനോൻ
  4. ജസ്റ്റിസ് മനു ശ്രീധരൻ നായർ
  5. ജസ്റ്റിസ് ഈശ്വരൻ സുബ്രഹ്മണി
  6. ജസ്റ്റിസ് മനോജ് പി. മാധവൻ
  7. ജസ്റ്റിസ് എം.ബി. സ്നേഹലത

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോവളത്ത് ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ ഭഗത് റൂഫസ്; ആർജെഡി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച് മറ്റന്നാൾ ഐ എസ് ജെ ഡി യിൽ ചേരും
സിപിഐയുടെ ഉറച്ച തീരുമാനം, 6 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റില്ല, 4 മന്ത്രിമാർക്കും അങ്കത്തിനിറങ്ങാം, 3 ടേം വ്യവസ്ഥ കർശനമായി നടപ്പാക്കും