Christmas Wishes : ക്രിസ്മസ് ആഘോഷിക്കാൻ വിശ്വാസികൾ; ആശംസ നേർന്ന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുഖ്യമന്ത്രി, ഗവർണർ

Web Desk   | Asianet News
Published : Dec 24, 2021, 10:34 PM IST
Christmas Wishes : ക്രിസ്മസ് ആഘോഷിക്കാൻ വിശ്വാസികൾ; ആശംസ നേർന്ന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുഖ്യമന്ത്രി, ഗവർണർ

Synopsis

സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനു ക്രിസ്തുമസ് വഴി തുറക്കുന്നതാണെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശംസിച്ചത്

ദില്ലി:  രാഷ്ട്രപതി (President) രാം നാഥ് കോവിന്ദ് (Ram Nath Kovind ) ഉപരാഷ്ട്രപതി (Vice President) വെങ്കയ്യ നായിഡു (Venkaiah Naidu), മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan), ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Muhammad Khan)എന്നിവർ ഏവ‍ർക്കും ക്രിസ്മസ് ആശംസകൾ നേർന്നു. സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറയുന്നു. ക്രിസ്മസ് സമാധാനവും, ഐക്യവും, അനുകമ്പയും വളർത്തുകയും സമൂഹത്തിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസിന്റെ സന്തോഷ വേളയിൽ എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നു, പ്രത്യേകിച്ചും ക്രിസ്ത്യൻ സഹോദരി സഹോദരന്മാർക്ക്. ക്രിസ്തുവിന്റെ ആശയങ്ങളും ഉപദേശങ്ങളും ഉൾക്കൊണ്ട് കൊണ്ട് അദ്ദേഹം പഠിപ്പിച്ച മൂല്യങ്ങളിൽ അടിസ്ഥിതമായ സമൂഹം വാർത്തെടുക്കാൻ പരിശ്രമിക്കാമെന്നും രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.

സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനു ക്രിസ്തുമസ് വഴി തുറക്കുന്നതാണെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശംസിച്ചത്. യേശു പ്രതിനിധീകരിച്ച മൂല്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാനും, നമ്മെക്കാൾ കുറഞ്ഞ ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവരോടു അനുഭാവപൂർവം പെരുമാറാനും ഉപരാഷ്ട്രപതി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ സമാധാനം, സഹിഷ്ണുത, സന്തുലനം എന്നിവയിൽ അധിഷ്ഠിതമായ ഒരു മെച്ചപ്പെട്ട ലോകം കെട്ടിപ്പടുക്കുന്നതിനായി പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശംസ. ഏവരേയും തുല്യരായി കാണാനും അപരൻ്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിൻ്റെ അന്തസത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്‌മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നല്‍കുന്നത്  'ഭൂമിയില്‍ സമാധാനം' എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവർണറുടെ സന്ദേശത്തിൽ പറയുന്നു. സഹാനുഭൂതിയും ഉദാരതയും കൊണ്ട് ജീവിതത്തെ സമ്പന്നമാക്കാനും സാമൂഹിക ഒരുമ ശക്തിപ്പെടുത്താനും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് സാധിക്കുമാറാകട്ടെയെന്ന് ഗവര്‍ണർ ആശംസിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ