മനോജ് എബ്രഹാം അടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

By Web TeamFirst Published Aug 14, 2022, 11:33 AM IST
Highlights

സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായി

ദില്ലി: സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥർ സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായി. വിജിലൻസ് മേധവി എഡിജിപി മനോജ് എബ്രാഹമിന് രാഷ്ട്രപതിയുടെ മെഡലുണ്ട്. 

കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിനും സ്തുത്യർഹ സേവനത്തിനുള്ല പുരസ്കാരം ലഭിച്ചു. കുര്യാക്കോസ് വിയു, പിഎ മുഹമ്മദ് ആരിഫ്, സുബ്രമണ്യൻ ടി കെ, സജീവൻ പി സി,സജീവ് കെകെ,  
അജയകുമാർ വി നായർ, പ്രേംരാജൻ ടിപി, അബ്ദുൾ റഹീം അലികുഞ്ഞ്, രാജു കെ വി, ഹരിപ്രസാദ് എംകെ എന്നിവരും പുരസ്കാരത്തിന് അർഹരായി. 

സന്തോഷം 'ജ്യോതിസിൽ'! അന്ന് ഭർത്താവിന് മികച്ച അധ്യാപക പുരസ്കാരം; ഇന്ന് ഭാര്യക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം: രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ഒന്നിന് പിന്നാലെ എത്തിയതിന്‍റെ സന്തോഷത്തിലാണ് തിരുവനന്തപുരം വട്ടപ്പാറ ' ജ്യോതിസ് ' എന്ന വീട്ടിലുള്ളവരെല്ലാം. അധ്യാപകനായ ജോസ് ഡി സുജീവാണ് ആദ്യമായി ജ്യോതിസിലേക്ക് സംസ്ഥാന പുരസ്കാരം എത്തിച്ചത്. 3 വർഷത്തിന് ശേഷം ജ്യോതിസിലേക്ക് മറ്റൊരു അഭിമാന പുരസ്കാരം എത്തിച്ചിരിക്കുകയാണ് സുനിത എന്ന പൊലീസ് ഉദ്യോഗസ്ഥ. അങ്ങനെ ഭാര്യയും ഭ‍ർത്താവും സംസ്ഥാന പുരസ്കാരം നേടിയ വീടായി ജ്യോതിസ് മാറി.

സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ഇവരുടെ വീട്ടിലെ ഏറ്റവും ഒടുവിലത്തെ സന്തോഷം. ഇന്നലെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടികയിലാണ് എം ആര്‍ സുനിത അഭിമാന നേട്ടം സ്വന്തമാക്കിയത്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ എ എസ് ഐ ആണ് സുനിത. 2001 ല്‍ പൊലീസ് സേനയില്‍ ചേര്‍ന്ന സുനിതയെ തേടിയെത്തിയ ആദ്യ മെഡലാണിത്. നേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്നാണ് സുനിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്. സുനിതയുടെ ഭര്‍ത്താവ് ജോസ് ഡി സുജീവിന് 2019 ലെ മികച്ച അധ്യാപകനുള്ള അവാര്‍ഡാണ് ലഭിച്ചത്. കോട്ടണ്‍ഹില്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് ജോസ് ഡി സുജീവ്. പാര്‍വതി ജ്യോതിക എന്നിവരാണ് മക്കള്‍.

click me!