
കണ്ണൂർ: ചക്കരക്കല്ലിൽ മാല മോഷ്ടാവ് പിടിയിൽ. മാച്ചേരി സ്വദേശി എ.കെ സഫ്രജിനെയാണ് ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തിലാന്നൂർ സ്വദേശി വി.കെ ശ്രീകലയുടെ സ്വർണ മാലയാണ് സഫ്രജ് മോഷ്ടിച്ചത്. ശ്രീകലയുടെ കടയിൽ സാധനം വാങ്ങാൻ എന്ന വ്യാജേന എത്തിയ സഫ്രജ് മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. മാല പൊട്ടിച്ച ശേഷം പ്രതി രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഈ മാസം പതിനാറാം തീയ്യതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെരിങ്ങളായി ശിശുമന്ദിരം റോഡിലെ കടയിൽ കയറിയാണ് യുവാവ് മോഷണം നടത്തിയത്. കടയുടമ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഭാര്യ ശ്രീകലയായിരുന്നു കടയിൽ ഉണ്ടായിരുന്നത്. ഒരു മണിയോടെ കടയിലെത്തിയ യുവാവ്, ജ്യൂസ് കുടിച്ച ശേഷം പണം കൊടുക്കാൻ കടയുടെ അകത്തേക്ക് കയറി. ഈ സമയത്താണ് മാല മോഷ്ടിച്ചത്.
മറ്റാരും ഈ സമയം കടയിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. കുടുംബം ചക്കരക്കൽ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് ആദ്യം ബൈക്ക് കണ്ടെത്തി. പിന്നാലെ പ്രതി പിടിയിലാവുകയും ചെയ്തു. മോഷ്ടിച്ച സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റതായാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam