
കൊച്ചി : ക്ഷേത്രസ്വത്തുക്കളിൽ തന്ത്രിമാർക്ക് ഉടമസ്ഥാവകാശമില്ലെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. ക്ഷേത്രത്തിന് സമർപ്പിച്ച ഒരു വസ്തു, ആ ക്ഷേത്രത്തിന് മാത്രം അവകാശപ്പെട്ടതാണ്. ക്ഷേത്രങ്ങളിലെ പഴയ കൊടിമരത്തിലെ വാജി വാഹനത്തിൽ തന്ത്രിക്ക്ഉടമസ്ഥത അവകാശപ്പെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വാജി വാഹനത്തിൽ അടക്കം ഉടമസ്ഥത അവകാശപ്പെട്ട് അഖില തന്ത്രി പ്രചാര സഭ നൽകിയ ഹർജി ഹൈക്കോടതി തള്ളി. 2012ൽ ഇക്കാര്യം വ്യക്തമാക്കി ഇറക്കിയ ദേവസ്വം സർക്കുലറും കോടതി റദ്ദാക്കി.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ഉത്തരവ് ബാധകമാകുക. വാജി വാഹനം കൈമാറുകയെന്നത് പുരാതനകാലം മുതൽ പിന്തുടർന്നുവരുന്ന ആചാരവും കീഴ്വഴക്കവുമാണ്എന്നായിരുന്നു അഖില തന്ത്രിപ്രചാരസഭയുടെ വാദം. തന്ത്രസമുച്ചയത്തിന്‍റെ അടിസ്ഥാനത്തിൽ ഇതിൽ തന്ത്രിമാർക്ക് അവകാശം
ഉണ്ടെന്നും ഹർജിക്കാർ വാദിച്ചു. നിയമപ്രകാരം നിശ്ചയിച്ച തന്ത്രിമാരുടെ ദക്ഷിണയും മറ്റ് ആനുകൂല്യങ്ങളും ഇത്തരം ദേവസ്വം വസ്തുക്കളും വെവ്വേറെയാണ് എന്ന് ഇതിന് മറുപടിയായി ഹൈക്കോടതി നിരീക്ഷിച്ചു. ആചാരപരമായ ചുമതലകൾ നിർവഹിക്കുന്നത് കൊണ്ട് മാത്രം ദേവന് സമർപ്പിച്ച വസ്തുക്കളിൽ തന്ത്രിക്ക് അവകാശം ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam