പിണറായി വിജയന് പിറന്നാൾ ആശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Published : May 24, 2020, 11:40 AM ISTUpdated : May 24, 2020, 11:45 AM IST
പിണറായി വിജയന് പിറന്നാൾ ആശംസയുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Synopsis

ഫോണിൽ വിളിച്ചാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണറും മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത് 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഗവര്‍ണറും. രാവിലെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ പിറന്നാൾ ആശംസ അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാൾ ആശംസ നേര്‍ന്നിരുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എഴുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുകയാണ്. 

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് പിറന്നാൾ ദിനം. ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് പിറന്നാൾ ദിനമെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. 

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'