
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നാളെ രാവിലെ 11.00 മണി മുതൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മുതൽ സ്വരാജ് റൌണ്ടിലും തേക്കിൻകാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാർക്കിങ്ങ് അനുവദിക്കുകയില്ല. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ സ്വരാജ് റൌണ്ടിൽ പ്രവേശിപ്പിക്കാതെ വഴിതിരിച്ചുവിടും.
റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്ക് വരുന്നവരും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വിവരം മുൻകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കേണ്ടതാണ്. പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടേതുൾപ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡരികിൽ പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നും ട്രാഫിക് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അറിയിക്കുന്നു. പൊതുജനങ്ങൾ അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം തൃശൂർ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കണം.
'തൃശൂരിന്‍റെ സ്വന്തം സുരേഷ്ഗോപിയെ വിജയിപ്പിക്കണം',മോദിയെത്തും മുമ്പ് ചുവരെഴുത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam