പീടികപ്പറമ്പിലാണ്  ചുവരെഴുത്ത്. നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്.

തൃശ്ശൂര്‍: 'സ്ത്രീ ശക്തി മോദിക്കൊപ്പം' പരിപാടിക്കായി പ്രധാനമന്ത്രി നാളെ തൃശ്ശൂരില്‍ എത്താനിരിക്കെ സുരേഷ് ഗോപി ക്കായി ചുവരെഴുത്ത്.സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ചുവരെഴുത്ത്.പീടികപ്പറമ്പിലാണ് ചുവരെഴുത്തുള്ളത്. തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്നും,നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്

പ്രധാനമന്ത്രിയുടെ വിരുന്നില്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദം കത്തി പടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയാണ് കേരളത്തിലെത്തുന്നത്. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ നിലവിലെ വിവാദങ്ങളെ പറ്റി പ്രധാനമന്ത്രി പരാമര്‍ശിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേരളത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ക്രൈസ്തവവിഭാഗങ്ങളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ കേരളസന്ദര്‍ശനം.