
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഒരുക്കിയ പൊലീസ് സുരക്ഷയുടെ വിവരങ്ങൾ ചോർന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. റിപ്പോർട്ട് എങ്ങനെ ചോർന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയിലെന്നും വി. മുരളീധരൻ പറഞ്ഞു.
''ആഭ്യന്തര വകുപ്പിന്റെ അങ്ങേയറ്റത്തെ വീഴ്ചയാണ്. ഏറ്റവും ഗുരുതരമായ സംഭവമായിട്ടാണ് ഇതിനെ കാണേണ്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണം. എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം അദ്ദേഹമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്നത്. അദ്ദേഹം ജനങ്ങളോട് വിശദീകരിക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷ, ഉറപ്പുവരുത്താനുള്ള നടപടികൾ അത് രഹസ്യമാക്കി വെക്കാൻ പോലും കഴിയാത്ത ഒരു സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നുള്ളത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്. അതിനർത്ഥം കേരളത്തിന്റെ ആഭ്യന്തരവകുപ്പ് അങ്ങേയറ്റം കുത്തഴിഞ്ഞ അവസ്ഥയിലാണ് എന്നതാണ്.'' വി മുരളീധരൻ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ സന്ദർശനം: പൊലീസിന് ഗുരുതര സുരക്ഷാവീഴ്ച, വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ ചോർന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam