പ്രധാനമന്ത്രിക്ക് കൊച്ചിയിൽ കനത്ത സുരക്ഷ, രണ്ടായിരത്തിലേറെ പൊലീസുകാർ, പഴുതടച്ച ക്രമീകരണമെന്ന് കമ്മീഷണർ

Published : Apr 22, 2023, 10:53 AM ISTUpdated : Apr 22, 2023, 11:51 AM IST
പ്രധാനമന്ത്രിക്ക് കൊച്ചിയിൽ കനത്ത സുരക്ഷ, രണ്ടായിരത്തിലേറെ പൊലീസുകാർ, പഴുതടച്ച ക്രമീകരണമെന്ന് കമ്മീഷണർ

Synopsis

 കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോ സമയത്ത്  ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. 

കൊച്ചി : കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി 
കൊച്ചി കമ്മിഷണർ കെ സേതുരാമൻ. രണ്ടായിരത്തിൽ അധികം പൊലീസുകാരെ വിന്യസിക്കും. പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ  ഒരുക്കും. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ നാളെ ഉന്നതതല യോഗം ചേരുമെന്നും കമ്മീഷണർ വിശദീകരിച്ചു. കൊച്ചിയിൽ നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോയുടെ സമയത്ത് ട്രാഫിക് ക്രമീകരങ്ങൾ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതോടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നു. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോർന്നുവെന്നതിൽ എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ അന്വേഷണം ആരംഭിച്ചതായാണ് വിവരം.  

 

 

PREV
Read more Articles on
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി