പ്രധാനമന്ത്രിയുടെ ജപ്പാൻ, ചൈന സന്ദർശനം; താരിഫ് വിഷയവും ചര്‍ച്ചയായേക്കും, ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കും

Published : Aug 29, 2025, 05:45 AM IST
PM Modi First Japan Visit In 7 Years

Synopsis

നരേന്ദ്ര മോദി ജപ്പാൻ, ചൈന സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും

ദില്ലി: തീരുവയെ ചൊല്ലിയുള്ള ഇന്ത്യ അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ജപ്പാൻ, ചൈന സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽവ്യാപാര രംഗത്തെ സഹകരണവും ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും.

ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി പ്രധാനമന്ത്രി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ ചർച്ചയൊന്നും നിശ്ചയിച്ചിട്ടില്ല. ബ്രിക്സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിൽ നടന്നേക്കും.

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്