പ്രിൻസിപ്പാളിന്‍റെ ഗാലറി പരിശോധിച്ച വിദ്യാർത്ഥികൾ ഞെട്ടി, വിവരം ഉടൻ അധ്യാപകരെ അറിയിച്ചു; കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തയാൾ പിടിയിൽ

Published : Mar 24, 2026, 06:28 PM IST
principal held morphing students photos obscene images case

Synopsis

സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പി​ക​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി ഫോ​ണി​ൽ സൂ​ക്ഷി​ച്ച പ്രി​ൻ​സി​പ്പ​ലി​നെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി

തൃശൂർ: സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പി​ക​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി ഫോ​ണി​ൽ സൂ​ക്ഷി​ച്ച പ്രി​ൻ​സി​പ്പ​ലി​നെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. വെ​സ്റ്റ് മ​ങ്ങാ​ട് സെ​ന്‍റ് ജോ​സ​ഫ് ആ​ൻ​ഡ് സെ​ന്‍റ് സി​റി​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജു വ​ർ​ഗീ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ത്ഥിനി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് സ്കൂ​ളി​ൽ ക്ലാ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ധ്യാ​പ​ക​ൻ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു.

ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ഗ്യാ​ല​റി പ​രി​ശോ​ധി​ച്ച വി​ദ്യാ​ർ​ത്ഥി​നി​ക​ൾ സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മോ​ർ​ഫ് ചെ​യ്ത നി​ല​യി​ലു​ള്ള അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി. വി​ദ്യാ​ർ​ത്ഥി​നി​ക​ൾ വി​വ​രം ഉ​ട മ​റ്റ് അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കു​ന്നം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ക്കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സർവേയിൽ വൻ പിന്തുണ വിഡി സതീശന്
മുഖ്യമന്ത്രിക്കായി 'വേവോളം കാത്തിരുന്നു, ഇനി ആറുവോളം കാത്തിരിക്കാം'; പിണറായിയെ വേട്ടയാടിയത് മാധ്യമങ്ങളെന്നും വെള്ളാപ്പള്ളി