
കോഴിക്കോട്: പതിനേഴുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ ജീവനക്കാരന്‍ (Prison Officer) അറസ്റ്റില്‍. കണ്ണൂർ സെന്‍ട്രല്‍ ജയിലിലെ (Kannur Central Jail) അസിസ്റ്റന്‍റ് പ്രിസൺ ഓഫീസർ സുനീഷിനെയാണ് കോഴിക്കോട് (Kozhikode) കസബ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നിലവില്‍ അഞ്ച് കേസുകളുണ്ട്.
മലപ്പുറം സ്വദേശിയായ പതിനേഴുകാരനെ കോഴിക്കോട് നഗരത്തില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചത്. നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി മുറിയെടുത്താണ് സുനീഷ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. നേരത്തെ കോഴിക്കോട് ജയിലില്‍ സബ് ജയിലറായിരുന്ന സുനീഷ് നിലവില്‍ കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറാണ്. മേപ്പയൂർ ആവള സ്വദേശിയായ ഇയാൾക്കെതിരെ എടക്കര പൊലീസ് സ്റ്റേഷനില്‍ മാത്രം 5 കേസുകളുണ്ട്.
ഇതില്‍ ഒരു കേസ് നേരത്തെ കോഴിക്കോട് കസബ പോലീസിന് കൈമാറിയിരുന്നു. ഈ കേസിലാണ് കസബ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെന്‍ട്രല്‍ ജയിലിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ വകുപ്പുളടക്കം ചുമത്തി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam