ടിഎൻ ഗോപകുമാറിൻ്റെ ഓർമയ്ക്കായി ഏഷ്യാനെറ്റ് ന്യൂസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ക്ഷൻ മുതൽ വാൻറോസ് ജംഗ്ക്ഷൻ വരെയുള്ള റോഡിന് ഏഷ്യാനെറ്റ് ന്യൂസ് ടിഎൻ ഗോപകുമാർ റോഡെന്ന് ഇന്ന് പേരിടും.
തിരുവനന്തപുരം: പ്രമുഖമാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായിരുന്ന ടിഎൻ ഗോപകുമാറിന്റെ ഓർമകൾക്കിന്ന് പത്തു വയസ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഏഷ്യാനെറ്റ് ന്യൂസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ക്ഷൻ മുതൽ വാൻറോസ് ജംഗ്ക്ഷൻ വരെയുള്ള റോഡിന് ഏഷ്യാനെറ്റ് ന്യൂസ് ടിഎൻ ഗോപകുമാർ റോഡെന്ന് ഇന്ന് പേരിടും. ഇന്ന് രാവിലെ 10 മണിക്ക് ഹൗസിംഗ് ബോർഡ് ജംഗ്ക്ഷനിൽ നടക്കുന്ന ചടങ്ങിൽ മേയർ വിവി രാജേഷ് പുതിയ പേര് അനാഛാദനം ചെയ്യും. സിപിഎം കക്ഷിനേതാവ് എസ്പി ദീപക്ക്, തമ്പാനൂർ വാർഡ് കൗൺസിലർ ആർ ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും.

