400 രൂപയുടെ മാഹി മദ്യത്തിന് 4000, കഞ്ചാവ് ബീഡിക്ക് 500; കണ്ണൂർ സെൻട്രൽ ജയിലിലും കരിഞ്ചന്ത, ഉദ്യോഗസ്ഥർക്കും പങ്ക് ?

Published : Aug 28, 2025, 09:22 AM IST
Kannur central jail

Synopsis

ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് ജയിലിലെ ലഹരി കച്ചവടം. കച്ചവടം നിയന്ത്രിക്കുന്നത് കൊലക്കേസ് പ്രതികൾ.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, വ്യാപകമായി ലഹരി വിൽപ്പനയും. കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനകത്ത് കരിഞ്ചന്തയിൽ മദ്യവും പുകയില ഉൽപ്പന്നങ്ങളും വ്യാപക വിൽപ്പന നടത്തുന്നതായി വിവരം. ഇവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സൂചന. 400 രൂപയുടെ മദ്യത്തിന് ഈടാക്കുന്നത് നാലായിരം രൂപയാണ്. ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് ജയിലിലെ ലഹരി കച്ചവടം.

ജയിലിന് പുറത്തുള്ള സംഘം അകത്തേക്ക് ലഹരി വസ്തുക്കളടക്കം എറിഞ്ഞ് കൊടുക്കും. പിന്നീട് ഇത് നാലിരട്ടി വിലക്ക് തടവുകാർക്കിടയിൽ അകത്തുള്ള സംഘം വിൽപ്പന നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ജയിലിനകത്തേക്ക് ലഹരി സാധനങ്ങളും മൊബൈലുമടക്കം എറിഞ്ഞ് കൊടുക്കുന്ന പനങ്കാവ് സ്വദേശി അക്ഷയ് എന്ന യുവാവിനെ ജയിൽ വളപ്പിനടത്തുവെച്ച് വാർഡൻമാർ പിടികൂടിയിരുന്നു. ഇയാളെ പിന്നീട് പൊലീസിലേൽപ്പിച്ചു. അക്ഷയെ ചോദ്യം ചെയ്തപ്പോഴാണ് ജയിലിനുള്ളിനെ ലഹരി കച്ചവടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്.

ജയിലിനുള്ളിൽ ഫോൺ സൂക്ഷിക്കുന്ന ആളുകളുണ്ട്. അവർ പുറത്തേക്ക് ആവശ്യ സാധനങ്ങൾ ഓർഡർ ചെയ്യും. സാധനവുമായി എത്തുന്ന സംഘം ആദ്യം ജയിലിനകത്തേക്ക് കല്ലെറിഞ്ഞ് സിഗ്നൽ നൽകും. പിന്നാലെ ഓർഡർ ചെയ്ത ലിസ്റ്റിലെ വസ്തുക്കൾ അകത്തേക്ക് എറിഞ്ഞ് കൊടുക്കും. ഇങ്ങനെ സാധനമെത്തിക്കുന്ന ആൾക്ക് 1000 രൂപ മുതൽ പ്രതിഫലം ലഭിക്കും. ഇത് ഇവരുടെയോ ബന്ധുക്കളുടേയോ അക്കൌണ്ടിലേക്കാണ് എത്തുക. വളരെ ആസൂസ്ത്രിതമായി നടത്തുന്ന ലഹരി വിൽപ്പനക്ക് ജയിൽ ഉദ്യോഗസ്ഥരുടെയടക്കം ഒത്താശയുണ്ടെന്നാണ് സൂചന.

കൊലക്കേസിലെ പ്രതികളും, രാഷ്ട്രീയ ഗൂഡാലോചന കേസിലെ പ്രതികളുൾപ്പെടെയുള്ള സംഘമാണ് കച്ചവടം നിയന്ത്രിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ ലഹരി വിൽപ്പന ഉണ്ടെന്ന വാത്തകൾ പുറത്തു വന്നിരുന്നു. തനിക്ക് കിട്ടിയ മട്ടൻ കറി കൊടുത്ത് കഞ്ചാവ് ബീഡി വാങ്ങിയെന്നെല്ലാം അന്ന് ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ
'ഡോക്ടർമാർ 4 വർഷം ആയുസ് വിധിച്ചവനാണ് എൻ്റെ മാറോട് ചേർന്ന്...'; പ്രിയ സുഹൃത്തിനെ കുറിച്ച് സ്‌പീക്കർ എഎൻ ഷംസീർ