സംസ്ഥാനത്ത് സ്വകാര്യ ബസുകൾ 22 മുതല്‍ പണിമുടക്കിലേക്ക്

By Web TeamFirst Published Nov 9, 2019, 2:47 PM IST
Highlights

നവംബർ 22 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസൽ വില വർധനവും പരിപാലന ചെലവും വർധിച്ചതനുസരിച്ച് ബസ് ചാർജ് വർധന വേണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസൽ വില വർധനവും പരിപാലന ചെലവും വർധിച്ചതനുസരിച്ച് ബസ് ചാർജ് വർധന ആവശ്യപ്പെട്ട് നവംബർ 22 മുതല്‍ പണിമുടക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. 

മിനിമം ചാർജ് പത്ത് രൂപയാക്കുക, കെഎസ്ആർടിസിയിലും സ്വകാര്യ ബസ്സുകളിലും കൺസെഷൻ ഒരു പോലെയാക്കുക, സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ യാത്രാ ഇളവ് പൂർണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യം.

click me!