
തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ വരികയാണ്. ഇടത് സർക്കാരിന്‍റെ വലിയ നയം മാറ്റമാണിത്. സ്വകാര്യ സർവകലാശാലകൾ വരുമ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്നും പരിശോധിക്കാം.
2022 ൽ സി പി എം സംസ്ഥാന സമ്മേളന ഭാഗമായി പിണറായി വിജയൻ അവതരിപ്പിച്ച നവ കേരള നയരേഖയിലെ പ്രധാന നിർദേശം സ്വകാര്യ സർവകലാശാലകളെ കുറിച്ചായിരുന്നു. സി പി ഐക്ക് അവസാന നിമിഷം വരെ എതിർപ്പുണ്ടായിരുന്നു. ഒടുവിൽ കരട് ബില്ലിന് മാറ്റങ്ങളോടെ അംഗീകാരം നൽകി.
പ്രത്യേകതകൾ
മൾട്ടി ഡിസിപ്ളിനറി കോഴ്സുകൾ സ്വകാര്യ സർവകലാശാലകളിൽ പഠിപ്പിക്കും- മെഡിക്കൽ, എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ അടക്കമുള്ള കോഴ്സുകൾ.
കേരളത്തിലെ വിദ്യാർത്ഥികൾക്ക് 40 ശതമാനം സംവരണം. ഇതിൽ പിന്നോക്ക സംവരണവും ഉണ്ടാകും.
ഫീസിൽ സർക്കാരിന് നിയന്ത്രണം ഇല്ല
ചാൻസലർ, പ്രോ ചാൻസലർ, വിസി, അധ്യാപക നിയമനങ്ങളെല്ലാം സ്വകാര്യ സർവകാലാശാല തന്നെ നേരിട്ട് നടത്തും.
യുജിസി അനുമതി ഉണ്ടെങ്കിൽ സംസ്ഥാനത്തിന് പുറത്തും വിദേശത്തും സ്വകാര്യ സർവകലാശാലക്ക് കാമ്പസ് തുടങ്ങാം.
സ്റ്റുഡൻസ് കൗൺസിലിന് പ്രവർത്തിക്കാം.
25 കോടി കോർപ്പസ് ഫണ്ടായി ട്രഷറിയിൽ നിക്ഷേപിക്കണം.
അപേക്ഷകൾ വിദഗ്ധ സമിതി പരിശോധിച്ച് അനുമതി നൽകും.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഗവേണിംഗ് കൗൺസിലിൽ ഉണ്ടാകണം
നേട്ടങ്ങൾ
രാജ്യത്തെ പ്രമുഖ സ്വകാര്യ സർവകലാശാലകൾ കേരളത്തിലേക്ക് വരും
വൈവിധ്യമേറിയ കോഴ്സുകൾ പഠിക്കാൻ അവസരമുണ്ടാകും
മലയാളി വിദ്യാർത്ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് കുറയും
ആശങ്കകൾ
കേരളത്തിലെ കോളജുകളുടേയും സർവകലാശാലകളുടേയും നിലനില്പിന് ഭീഷണി
സ്വാശ്രയ കോളജുകളുടെ പ്രവർത്തനത്തെയും ബാധിക്കും
മികച്ച അധ്യാപകരെ സ്വകാര്യ സർവ്വകലാശാലകൾ കൊണ്ടുപോകാൻ സാധ്യത
സ്വകാര്യ സര്‍വകലാശാല; കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ച് വിദേശ സർവകലാശാലകൾ