'കോടതി വിധി മാനിക്കുന്നു,തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും' പ്രിയ വര്‍ഗ്ഗീസ്

By Web TeamFirst Published Nov 17, 2022, 4:54 PM IST
Highlights

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവര്‍ഗ്ഗീസ്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവര്‍ഗ്ഗീസ്.കോടതി വിധി മാനിക്കുന്നു,തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഇന്ന് ഉച്ചതിരിഞ്ഞാണ് ഉത്തരവിട്ടത്..അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്.

പ്രിയ വർഗീസിന്റെ നിയമനം പുനപരിശോധിക്കണം. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം. പ്രിയ വർഗീസിന് നിയമനത്തിന് യോഗ്യതയുണ്ടോ എന്ന് സെലക്ഷൻ കമ്മിറ്റിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.FDP പ്രോഗ്രാം വഴി phd ചെയ്തത് അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല.അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് അതൊരു യോഗ്യതയായി കണക്കാക്കാൻ കഴിയില്ല.DSS ചുമതലയും അധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ല.പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല.സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അധ്യാപന പരിചയം അല്ല.NSS കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ല.വിദ്യാർത്ഥികൾക്ക് സാമൂഹിക സേവനത്തിൽ പരിചയമുണ്ടാക്കലാണ് എൻഎസ്എസിന്റെ ചുമതല.NSS കോഡിനേറ്ററുടെ കാലയളവില്‍ ടീച്ചിംഗ് എക്സ്പീരിയൻസ് ഉണ്ടെന്ന് കാണിക്കാൻ പ്രിയ വർഗീസിന് രേഖകൾ ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.കണ്ണൂർ യൂണിവേഴ്സിറ്റി ഓർഡിനൻസ് അനുസരിച്ച്, സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറും, എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്ററും അനധ്യാപക ജോലി ആണ്.സർക്കാരിന് കീഴിലുള്ള ഒരു അക്കാദമിക് പബ്ലിഷിംഗ് ഹൗസാണ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.ഇതും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല.പ്രിയ വർഗീസ് സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടിയ മൂന്നിടങ്ങളിലെ  ചുമതല അധ്യാപനപരിചയമല്ലെന്ന് കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു

കോടതിയോട് എന്നും ആദരവ് മാത്രം, പ്രതികരിച്ചത് വാർത്തകളോട്: കോടതി കേസ് പരിഗണിക്കുന്നതിനിടെ പ്രിയ വർഗീസ്

click me!