
കോടഞ്ചേരി: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ഓണാഘോഷത്തിനിടയിലുണ്ടായ ഡ്രസ് കോഡ് തര്‍ക്കത്തെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ മര്‍ദനവും ഭീഷണിയും ഏറ്റതായി പരാതി. സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
സ്‌കൂളില്‍ ഓണാഘോഷ ദിവസം ഒരേ കളറിലുള്ള വസ്ത്രം ധരിച്ചെത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പിന്നീട് സംഘര്‍ഷത്തിലും കയ്യേറ്റത്തിലും കലാശിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് വലിച്ചിഴച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. സി.സി.ടി.വി കാമറ ഇല്ലാത്ത സ്ഥലത്ത് വച്ചായിരുന്നു മര്‍ദനം. അക്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൂട്ടുകാരികള്‍ക്കും സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ മര്‍ദനമേറ്റു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിദ്യാര്‍ത്ഥിനികളുടെയും രക്ഷാകര്‍ത്താക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam