'ഇത്രയും സുരക്ഷ എനിക്ക് വേണ്ട, ജനങ്ങൾക്ക് ബുദ്ധിമുട്ടാണ്', വയനാട് സന്ദർശനത്തിലെ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി

Published : Sep 23, 2026, 03:35 PM IST
Priyanka Gandhi

Synopsis

വയനാട് സന്ദർശനത്തിനിടെയുള്ള വൻ സുരക്ഷാ സന്നാഹത്തിൽ പ്രിയങ്ക ഗാന്ധിക്ക് അതൃപ്തി. സുരക്ഷാ വർധിപ്പിച്ചത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് അവർ വ്യക്തമാക്കി. ഈ സ്ഥിതി തുടർന്നാൽ സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും അവർ മുന്നറിയിപ്പ് നൽകി

മലപ്പുറം: സ്വന്തം മണ്ഡലമായ വയനാട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ തനിക്ക് ഒരുക്കിയ വൻ സുരക്ഷാ സന്നാഹത്തിൽ അതൃപ്തി രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം പി. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ ആവശ്യം തനിക്കില്ലെന്നും സുരക്ഷാ ജീവനക്കാരുടെ എണ്ണക്കൂടുതൽ സാധാരണക്കാരായ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. ഇക്കാര്യം സി ആർ പി എഫ് ഉദ്യോഗസ്ഥരെ അവർ നേരിട്ട് അറിയിച്ചു. ഈ സ്ഥിതി ഇനി ആവർത്തിച്ചാൽ മണ്ഡലത്തിലേക്കുള്ള സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്ന മുന്നറിയിപ്പും പ്രിയങ്ക ഗാന്ധി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ വിമാനയാത്രയിൽ ദുരൂഹത, സ്രോതസ് വെളിപ്പെടുത്താത്ത സതീശന്റെ നിലപാട് ധിക്കാരം; ബിജെപി വക്താവിനെപ്പോലെ സംസാരിക്കുന്നുവെന്നും രാജീവ്
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത, ഗ്യാനേഷ് കുമാർ രാജിവയ്ക്കണം; ഇഡിക്കെതിരായ ഗാന്ധി കുടുംബത്തിൻ്റെ സത്യവാങ്മൂലം സതീശനും ചെന്നിത്തലയും വായിക്കണം: ബേബി