ഗ്യാനേഷ് കുമാർ ബിജെപിയിൽ തന്നെ നിന്ന് ഉന്നത സ്ഥാനങ്ങൾക്കായി ശ്രമിക്കുന്നതായിരുന്നു നല്ലത്, കൂടുതൽ തെളിവുകൾ പുറത്തുവരും: എംഎ ബേബി

Published : Sep 26, 2026, 04:59 PM IST
MASAPPADI CASE MA BABY

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതാവ് എംഎ ബേബി രംഗത്ത്. അദ്ദേഹം ബിജെപിയിൽ തന്നെ നിന്ന് ഉന്നത സ്ഥാനങ്ങൾക്കായി ശ്രമിക്കുന്നതായിരുന്നു നല്ലതെന്ന് മ

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കൊണ്ട് തന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത പണികൾ കേന്ദ്ര സർക്കാർ എടുപ്പിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അടിയന്തരാവസ്ഥ സമയത്ത് കണ്ട രീതിയിലുള്ള ഒരു ജനകീയ പോരാട്ടം ഇപ്പോൾ ഉണ്ടാകാൻ പോകുന്നു. മോദിയും മോഹൻ ഭാഗവത്തും ഷായും ഇന്ത്യയുടെ ഭരണം സ്വന്തം കൈ പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയാണെന്നും എംഎ ബേബി പറഞ്ഞു.

‌എസ്ഐആർ - ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയില്ലെന്ന് കരുതുന്ന ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് മാറ്റുകയാണ്. ഈ ചുമതല ഗ്യാനേഷ് കുമാറിനെ ഏൽപ്പിച്ചു. ഹാൻഡ്‌പിക്കടായിട്ടുള്ള ഉദ്യോഗസ്ഥർ എങ്ങനെ ആണ് ജനാധിപത്യ വിരുദ്ധമായി പെരുമാറുന്നു എന്ന് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യ ബ്ലോക്ക്‌ വിഷയത്തിൽ ശക്തമായി ഇടപെടണം. എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ച് ഇത് നേരിടണം ഇന്ത്യ ബ്ലോക്ക്‌ യോഗവും ഈ അടുത്ത ദിവസം കൂടാൻ തീരുമാനിച്ചിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെ ഉയർന്ന ആരോപണം താനും കേട്ടു. ഇദ്ദേഹത്തിന്റെ സ്വഭാവം വെളിവാക്കുന്നതാണ് ഇത്. അദ്ദേഹം ബിജെപിയിൽ തന്നെ നിന്ന് ഉന്നത സ്ഥാനങ്ങൾക്കായി ശ്രമിക്കുന്നതായിരുന്നു നല്ലത്. കൂടുതൽ തെളിവുകൾ വരും ദിവസങ്ങളിൽ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്യാനേഷ് കുമാർ എന്ത് തരത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ ആണെന്ന് മുൻപും തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ പിഡബ്ല്യുഡിയിൽ ഒരു ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് വരെ വഴിതെളിച്ച ഒരാളാണ് ഗ്യാനേഷ് കുമാർ. ഇത് ആ ഉദ്യോഗസ്ഥന്റെ ആത്മഹത്യ കുറുപ്പിൽ വരെ വ്യക്തമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംവി ഗോവിന്ദനെതിരായ സംസ്ഥാന കമ്മിറ്റിയുടെ ശാസന ആലപ്പുഴ ജില്ലാ സമിതിയിൽ റിപ്പോർട്ട് ചെയ്തു, ജി സുധാകരന് വിമർശനം
കസ്റ്റഡിയിലെടുത്ത സ്‌ത്രീയെ ബലാത്സംഗം ചെയ്തെന്ന ആരോപണം: സസ്പെൻഡ് ചെയ്ത ഡിവൈഎസ്പി എ ഉമേഷിനെ തിരിച്ചെടുത്തു