കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി: രാഹുലിന് പകരക്കാരിയായി വയനാട്ടിലേക്ക്; സുപ്രധാന തീരുമാനം എഐസിസി യോഗത്തിൽ

Published : Jun 17, 2024, 07:38 PM IST
കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി: രാഹുലിന് പകരക്കാരിയായി വയനാട്ടിലേക്ക്; സുപ്രധാന തീരുമാനം എഐസിസി യോഗത്തിൽ

Synopsis

റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്

ദില്ലി: തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്. സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

ഒന്‍പതാം ദിവസവും രാഹുൽ ഒളിവിൽ, മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, അന്വേഷണ സംഘം വിപുലീകരിക്കും
'മൂക്ക് പൊളിച്ചാലും പറയേണ്ടത് പറയാതിരിക്കില്ല': കോൺഗ്രസെടുത്തത് ഒരു പാർട്ടിയും എടുക്കാത്ത നടപടിയെന്ന് ഷാഫി പറമ്പിൽ