പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി നാളെ; 11 പ്രതികളുടെ വിചാരണ പൂർത്തിയായി

Published : Jul 11, 2023, 03:35 PM ISTUpdated : Jul 12, 2023, 11:17 AM IST
പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിധി നാളെ; 11 പ്രതികളുടെ വിചാരണ പൂർത്തിയായി

Synopsis

ആദ്യഘട്ട വിചാരണയിൽ 37 പേരിൽ 11 പേരെ ശിക്ഷിച്ചിരുന്നു. 26 പേരെ വെറുതെ വിടുകയും ചെയ്തു

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ നാളെ രണ്ടാംഘട്ട വിധി പറയും. സംഭവത്തിന്‍റെ മുഖ്യസൂത്രധാരനായിരുന്ന പോപ്വുലർ ഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സജൽ ഉൾപ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എൻ ഐഎ കോടതി രണ്ടാം ഘട്ട വിധി പ്രസ്താവം നടത്തുക.

ചോദ്യ പേപ്പർ വിവാദത്തെത്തുടർന്നാണ് 12 വർഷം മുൻപ് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്. മുഖ്യപ്രതി എം.കെ നാസർ, അധ്യാപകന്‍റെ കൈവെട്ടിയ സവാദ് എന്നിവർക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ് , മൊയ്തീൻ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് വിചാരണ ചെയ്യപ്പെട്ടത്. 

Read More: കൈവെട്ട് കേസ്: ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം പരിതോഷികം

ആദ്യഘട്ട വിചാരണയിൽ 37 പേരിൽ 11 പേരെ ശിക്ഷിച്ചിരുന്നു. 26 പേരെ വെറുതെ വിടുകയും ചെയ്തു. 2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിയത്. പോപ്പുലർ ഫ്രണ്ടാണ് കൃത്യത്തിന് പിന്നിലെന്ന് ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും എൻ ഐ എയും കണ്ടെത്തി. കൃത്യത്തിന് വിദേശത്തു നിന്നടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പ്രതികൾക്കും സംഭവത്തിന് മുൻപും ശേഷവും പ്രദേശിക പിന്തുണ കിട്ടിയെന്നുമാണ് കണ്ടെത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, റിപ്പോർട്ടിലുള്ളത് നിർണായക വിവരങ്ങൾ; ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ കിട്ടി, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി പറയും