കോണ്‍ഗ്രസ് നേതാക്കൾക്ക് പരിഭവം ,ഹൈക്കമാൻഡ് വിളിച്ച ചർച്ചയ്ക്ക് മുൻ കെപിസിസി അധ്യക്ഷന്മാർ ദില്ലിക്ക് പോയില്ല

Published : May 13, 2025, 11:57 AM IST
കോണ്‍ഗ്രസ് നേതാക്കൾക്ക് പരിഭവം ,ഹൈക്കമാൻഡ് വിളിച്ച ചർച്ചയ്ക്ക് മുൻ കെപിസിസി അധ്യക്ഷന്മാർ ദില്ലിക്ക് പോയില്ല

Synopsis

കെ സുധാകരൻ അതൃപ്തിയിൽ.മുല്ലപ്പള്ളി, സുധീരൻ കെ മുരളീധരൻ, എന്നിവരും പോയില്ല

ദില്ലി: കെപിസിസി പുനസംഘടനയില്‍  നേതാക്കൾക്ക് പരിഭവം.ഹൈക്കമാൻഡ് വിളിച്ച ചർച്ചയ്ക്ക് മുൻ അധ്യക്ഷന്മാർ ദില്ലിക്ക് പോയില്ല.കെ സുധാകരൻ അതൃപ്തിയിലാണ്.മുല്ലപ്പള്ളി, വിഎം സുധീരൻ കെ മുരളീധരൻ, എന്നിവരും ദില്ലി ചര്‍ച്ചക്ക്  പോയില്ല.കേരളത്തിലെ പുതിയ ഭാരവാഹികളെയും മുൻ അധ്യക്ഷന്മാരെയുമാണ് ഹൈക്കമാന്‍റ് വിളിപ്പിച്ചത്.അസൗകര്യം കേരളത്തിന്‍റെ  ചുമതലയുള്ള ജനറൽ സെക്രട്ടറിയെ വിളിച്ചറിയിച്ചെന്നാണ്  നേതാക്കളുടെ നിലപാട്

എഐസിസി വിളിച്ച യോഗത്തിനാണ് താന്‍ വന്നതെന്ന് സ്ഥാനമൊഴിഞ്ഞ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. യോഗം കഴിഞ്ഞാലേ യോഗത്തിൽ എന്തൊക്കെയാണ് ചർച്ചയായതെന്ന് പറയാൻ കഴിയൂ. പുതിയ സ്ഥാനത്ത് എത്തിയവരും മാറുന്നവരും എല്ലാവരും ഇന്നലെ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതൃപ്തി ഉണ്ടോ എന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. പലർക്കും പല പരിപാടികളും തിരക്കുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു

 ഡിസിസി പ്രസിഡന്‍റുമാരെ മാറ്റുന്നത് എഐസിസി ആണ് തീരുമാനിക്കേണ്ടത്. കെപിസിസി തലത്തിൽ പുനസംഘടന കഴിയുമ്പോൾ സ്വാഭാവികമായും ജില്ലാതലത്തിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് കരുതേണ്ടത്. ഡിസിസി പുനസംഘടനയെ കുറിച്ചുള്ള വിഷയങ്ങൾ എ ഐ സിസിയുടെ പരിഗണനയിലാണ്.  കോൺഗ്രസിന്‍റെ  വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ്  അടക്കം ദളിത് ആണ് കൊടിക്കുന്നിൽ സുരേഷ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു

പൂനസംഘടനയിലെ അതൃപ്‌തികളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.കേരളത്തിലെ ജനങ്ങൾ തങ്ങളെ അംഗീകരിക്കുന്നു.കൊടികുന്നിൽ സുരേഷിന് അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ  AICC നേതൃത്വത്തെ അറിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; 'തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ' ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങൾ പുറത്ത്
ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും