കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെ സ്ഥാനക്കയറ്റം; ഡി വൈ എസ് പി മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ

Published : Apr 24, 2026, 06:13 PM ISTUpdated : Apr 24, 2026, 06:15 PM IST
dysp madhu babu

Synopsis

ആരോപണത്തിന്റെ നിഴലിലായപ്പോൾ ആലപ്പുഴയിലെ ക്രമസമാധാനത്തിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പിയായി ആലപ്പുഴയിൽ തുടരുകയാണ്.

തിരുവനന്തപുരം: കസ്റ്റഡി മർദന ആരോപണങ്ങൾ നിലനിൽക്കെ വൈ എസ് പി എം.ആർ മധു ബാബുവിനെ എസ് പി ആക്കാൻ ശുപാർശ. എസ്പിയാക്കാനുള്ള സെലക്ട് ലിസ്റ്റിൽ പത്താം സ്ഥാനക്കാരനായി പ്രൊമേഷൻ കമ്മിറ്റി മധുബാബുവിനെ ഉൾപ്പെടുത്തി. കസ്റ്റഡി മദ്ദനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മധുബാബുവിനെതിരെ ഉണ്ടായിരുന്നത്. കസ്റ്റഡി മദ്ദനത്തിൽ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി മധുവിനെ ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതിയിൽ പോയി മധുബാബു ശിക്ഷയിൽ നിന്നും ഒഴിവായി. വകുപ്പ് തല നടപടികളെല്ലാം ഒഴിവാക്കിയ സാഹചര്യത്തിലാണ് സ്ഥാനകയറ്റത്തിന് ഉൾപ്പെടുത്തിയതെന്നാണ് ആഭ്യന്തരവകുപ്പിൻെറ വിശദീകരണം. നിലവിൽ ആലപ്പുഴ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയാണ് മധുബാബു. മധുബാബുവിനെ ക്രമസമാധാന ചുമതകളിൽ നിയമിക്കരുതെന്ന് ശുപാശ നേരത്തെ ഉണ്ടായിട്ടും അതും ഒഴിവാക്കിയിരുന്നു.

മധു ബാബു ക്രിമിനൽ സംഭവങ്ങളിൽ ആരോപണ വിധേയൻ

കേരള പൊലീസിൽ ഒട്ടേറെ തവണ ക്രിമിനൽ സംഭവങ്ങളിൽ ആരോപണ വിധേയനായ ആളാണ് മധു ബാബു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെ ഒരു മാസം തടവിനും 1000 പിഴയടയ്ക്കാനും ചേർത്തല ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു. പള്ളിപ്പുറം സ്വദേശി സിദ്ധാർഥനെ മർദ്ദിച്ച കേസിലായിരുന്നു നടപടി. 2006 ഓഗസ്റ്റിൽ ചേർത്തല എസ്ഐ ആയിരിക്കെ ആണ് ഈ മർദനം നടന്നത്. വീടിന് പരിസരത്തെ ചകിരിയിൽ നിന്നുള്ള മലിനീകരണത്തിനെതിരെ പ്രതികരിച്ച സിദ്ധാർഥനെ മില്ലുടമയും കൂട്ടരും രാത്രി വീട്ടിൽ കയറി മർദിച്ചു. സ്ഥലത്തെത്തിയ മധു ബാബു സിദ്ധാർഥനെ അറസ്റ്റ് ചെയ്യുകയും ജീപ്പിനുള്ളിൽ വച്ച് മര്‍ദിക്കുകയും നഗ്നനാക്കി ചൊറിയണം തേയ്ക്കുകയും ചെയ്തു എന്നായിരുന്നു കേസ്. മർദനത്തിൽ സിദ്ധാർത്ഥന്റെ ഇടതു ചെവിയുടെ കർണപടം പൊട്ടി. വിധിയെ തുടർന്ന് മധുബാബു അപ്പീൽ നൽകുകയും ജാമ്യം തേടുകയും ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പെരുമ്പാവൂരിൽ വ്യാപാരികൾ കൈകോർത്ത് പുതിയ സംരംഭം; പുതിയ തടി മാർക്കറ്റും അനുബന്ധ സംരംഭങ്ങളും ആരംഭിക്കുന്നു
പെരുമ്പാവൂരിൽ പറമ്പിലെ മാളത്തിൽ നിന്നും മൂർഖൻ പാമ്പിനെയും ഇരുപതോളം മുട്ടകളും കണ്ടെത്തി; പാമ്പ് പിടുത്തക്കാരൻ എത്തി പിടികൂടി