കൊവിഡ് 19: കാലിക്കറ്റ് സര്‍വകലാശാലാ സന്ദര്‍ശനം പരമാവധി ചുരുക്കണമെന്ന് നിർദ്ദേശം

By Web TeamFirst Published Mar 20, 2020, 8:32 AM IST
Highlights

വിദ്യാര്‍ത്ഥികളുടെ പരാതികള്‍, ഗ്രേസ് മാര്‍ക്കിനും വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ തപാല്‍, ഇ-മെയില്‍ വിലാസങ്ങളില്‍ അയക്കാവുന്നതാണ്. 
 

കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകാലശാലയിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള സന്ദര്‍ശനം പരമാവധി ചുരുക്കണമെന്ന് നിർദ്ദേശം. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലയെ ബന്ധപ്പെടേണ്ടവര്‍ ഫോണ്‍ വിളിച്ചതിന് ശേഷം ആവശ്യമാണെങ്കില്‍ മാത്രം ഓഫീസുകളില്‍ എത്തിയാൽ മതിയെന്ന് അധികൃതർ അറിയിച്ചു. 

സര്‍വകലാശാലയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍ക്ക് www.uoc.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫീസടക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും മറ്റും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുക. വിദ്യാര്‍ത്ഥികളുടെ പരാതികള്‍, ഗ്രേസ് മാര്‍ക്കിനും വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ തപാല്‍, ഇ-മെയില്‍ വിലാസങ്ങളില്‍ അയക്കാവുന്നതാണ്. 

ഇ-മെയില്‍: dsw@uoc.ac.in, dswoffice@uoc.ac.inവിലാസം: ഡീന്‍, വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, മലപ്പുറം, 673 635. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, വളണ്ടിയര്‍മാര്‍ എന്നിവരുടെ സന്ദര്‍ശനം അടിയന്തിര സാഹചര്യത്തില്‍ മാത്രമായി ചുരുക്കണം. 

അന്വേഷണങ്ങള്‍ക്ക് nss@uoc.ac.inല്‍ ബന്ധപ്പെടുക. വിവിധ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍. പരീക്ഷാ വിഭാഗം 0494 2407239, 7202, 7227, 7477. വിദൂര വിദ്യാഭ്യാസ വിഭാഗം 2407356, 7357, 7494, അഡ്മിഷന്‍ വിഭാഗം 2407016, 7017, 7152, ഗവേഷണ ഡയറക്ടറേറ്റ് 2407497, 7545, വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം 2407353, 7334, എന്‍.എസ്.എസ് വിഭാഗം 2407362, എക്‌സാം-എസ്.ഡി.ഇ 2407198, 7448.   

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
 

click me!