പിസി ജോർജ് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷൻ; കേസ് 17ലേക്ക് മാറ്റി

Web Desk   | Asianet News
Published : May 11, 2022, 11:48 AM ISTUpdated : May 11, 2022, 12:06 PM IST
പിസി ജോർജ് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നുവെന്ന് പ്രോസിക്യൂഷൻ; കേസ് 17ലേക്ക് മാറ്റി

Synopsis

എന്നാൽ സർക്കാർ അഭിഭാഷകനെ കേൾക്കാതെ ജാമ്യം നൽകിയെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ഒളിവിൽ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്തു കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നല്ലോയെന്ന് കോടതി പറഞ്ഞു.

തിരുവനന്തപുരം: പി.സി. ജോർജിന്റെ (pc george)ജാമ്യം(bail) റദ്ദാക്കൽ ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് പ്രോസിക്യൂഷൻ. നിരന്തരമായി അപകീർത്തി പരാമർശങ്ങൾ നടത്തുന്ന വ്യക്തിയാണ് ജോർജെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വിശദമായ വാദം കേൾക്കാൻ സർക്കാർ അപേക്ഷ കോടതി മാറ്റി. ജാമ്യം റദ്ദാക്കുന്നതിൽ ഇന്ന് തന്നെ വാദം കേട്ട് ഉത്തരവ് പറയണമെന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 

പി.സി.ജോർജ് സംസ്ഥാനത്ത് ക്രമസമാധനം തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിച്ച് കോടതി വരെ വെല്ലുവിളിക്കുന്നു. ആചാര അനുഷ്ഠാനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾ ചെയ്യുന്നത് ഒരു സാധാരണക്കാരനല്ല. മുൻ ജനപ്രതിനിധിയായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. പ്രോസിക്യൂഷൻ വാദം സ്ഥാപിക്കുന്നതിനായി 4 വീഡിയോകൾ പ്രോസിക്യൂഷൻ കോടതിക്കു നൽകി

എന്നാൽ സർക്കാർ അഭിഭാഷകനെ കേൾക്കാതെ ജാമ്യം നൽകിയെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ഒളിവിൽ പോയ വ്യക്തിയെ അല്ല അറസ്റ്റ് ചെയ്തു കൊണ്ട് വന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നല്ലോയെന്ന് കോടതി പറഞ്ഞു.
ജോർജിന്റെ തർക്കം സമർപ്പിക്കാൻ കേസ് 17 ലേക്ക് മാറ്റി

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പി സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. ഫോർട്ട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് സർക്കാരിന് തിരിച്ചടിയായി.

അറസ്റ്റ് എന്തിനാണെന്ന് വിശദീകരിക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്ന വിമ‍ർശനവുമായാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സർക്കാർ വാദം പറയാൻ അഭിഭാഷകൻ ഹാജരായുമില്ല. എന്നാൽ ജാമ്യം നൽകിയത് പ്രോസിക്യൂഷനെ കേള്‍ക്കാതെയാണെന്നും പി സി ജോർജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടികാട്ടിയുമാണ് തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ സർക്കാർ അപേക്ഷ നൽകിയത്.

അതേസമയം, സർക്കാരിനും പി സി ജോർജിനും കോടതി തീരുമാനം നിർണായകമായിരിക്കെയാണ് വീണ്ടുമൊരു കേസ് കൂടെ വന്നത്. വെണ്ണലയിൽ നടത്തിയ പ്രസംഗത്തിനാണ് ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഈ കേസ് പി സി  ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന  പ്രോസിക്യൂഷൻ വാദങ്ങള്‍ക്ക് ബലം പകരമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ