കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം

Published : Jun 01, 2022, 05:24 PM IST
കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം

Synopsis

കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്കാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നത്.


കാഞ്ഞങ്ങാട്: കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരേ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധം. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ റോയി ജേക്കബിനെയാണ് ഉപരോധിച്ചത്. പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ മന്ത്രി മറ്റന്നാള്‍ യോഗം വിളിച്ചതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്കാണ് കാസര്‍കോട് കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നത്. ഇതിനെതിരെയാണ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രതിഷേധം. ജില്ലാ ട്രാന്സ്പോര്‍ട്ട് ഓഫീസര്‍ റോയി ജേക്കബിനെ ഉപരോധിച്ചു. ആസ്ഥാനം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

തല്‍ക്കാലത്തേക്ക് ഓഫീസ് മാറ്റില്ലെന്നും മറ്റന്നാള്‍ പ്രശ്നം വിശദമായി ചര‍്ച്ച ചെയ്യാമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഒരു മണിക്കൂര്‍ നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്. കാസര്‍കോട് കെഎസ്ആര്‍ടിസി കൊമേഴ്സ്യല്‍ കോംപ്ലക്സ് കെട്ടിടത്തിലെ മുറികള്‍ വാടകയ്ക്ക് നല്‍കി വരുമാനം വര‍്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 

കാസര്‍കോട്ടെ കെഎസ്ആര്‍ടിസി ആസ്ഥാനം കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഭിന്നശേഷി വിഭാഗത്തിനുള്ള സൗജന്യ യാത്രാപാസ് ഉള‍്പ്പടെയുള്ള സേവനങ്ങള്‍ക്ക് കാഞ്ഞങ്ങാട്ട് പോകണമെന്നതാണ് മാറ്റത്തെ എതിര്‍ക്കുന്നവര്‍ പരാതിപ്പെടുന്നത്.

ഗ്രൗണ്ട് ഫ്ലോര്‍ ഉള്‍പ്പടെ മൂന്ന് നില കൊമേഴ്സ്യല്‍ കോംപ്ലക്സ് കം ഡിപ്പോ ഉള്ള കാസര്‍കോട് നിന്നാണ് കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സബ് ഡിപ്പോയിലേക്ക് ആസ്ഥാനം മാറ്റുന്നത്. പുതിയ തീരുമാനത്തോടെ കാസര്‍കോട് ഡിപ്പോയില്‍ ക്യാഷ് കൗണ്ടറും സര്‍വീസ് ഓപ്പറേറ്റിംഗ് സെന്‍ററും മാത്രമാവും ഉണ്ടാവുക. ഭിന്നശേഷിക്കാരുടെ സൗജ്യ യാത്രാപാസ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കെല്ലാം കാഞ്ഞങ്ങാട് ഡിപ്പോയില്‍ എത്തണം. ചെമ്മട്ടംവയലിലേക്ക് കാസര്കോട് നിന്ന് നേരിട്ട് ബസില്ലാത്തത് ബുധിമുട്ടിലാക്കുമെന്നാണ് പരാതി.

കെഎസ്ആര്‍ടിസി ജില്ലാ ആസ്ഥാനം മാറ്റുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേരത്തെ രംഗത്ത് വരികയും  കാസര്‍കോട് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. 

കാസര്‍കോട് കെഎസ്ആര്‍ടിസി കൊമേഴ്സ്യല്‍ കോംപ്ലക്സ് കെട്ടിടത്തിലെ മുറികള്‍ വാടകയ്ക്ക് നല്‍കി വരുമാനം വര‍്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഓഫീസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അഞ്ച് മാസം മുമ്പ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് ബസുകളുടെ പ്രധാന അറ്റകുറ്റപ്പണി കേന്ദ്രം കാഞ്ഞങ്ങാട്ടേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആസ്ഥാനവും കാഞ്ഞങ്ങാട്ടേക്ക് മാറ്റുന്നത്

കാസര്‍കോട്: കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര‍്ഡിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിടെ ഉപ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. എല്‍ഡിഎഫ് സ്വതന്ത്രനായി എ.ജെ ജോസ് ആനിമൂട്ടിലാണ് രണ്ടാം വാര്‍ഡില്‍ നിന്ന് ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞ് വീണ് അബോധാവസ്തയില്‍ ആയതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞ പോലും ചെയ്യാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇനി തുടരാനില്ലെന്ന് ജോസിന്‍റെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

കാസര്‍കോട്: ദേശീയപാതയിൽ കാസർകോട് ഏരിയാലിൽ അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  ധർണ്ണ സംഘടിപ്പിച്ചു. അണ്ടർപാസ് ഇല്ലെങ്കിൽ ദേശീയപാതാ വികസനത്തോടെ പ്രദേശം ഒറ്റപ്പെടുമെന്നാണ് നാട്ടുകാരുടെ പരാതി. ജനകീയ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ
അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല