സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് സംഘടിച്ച് നാട്ടുകാർ; ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി

Published : Mar 30, 2022, 10:55 AM ISTUpdated : Mar 30, 2022, 10:58 AM IST
സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് സംഘടിച്ച് നാട്ടുകാർ; ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി

Synopsis

സിൽവർ ലൈൻ പദ്ധതിക്കായി കോഴിക്കോട്ടും വീടുകയറി ബോധവത്കരണത്തിന് സിപിഎം തുടക്കമിട്ടിട്ടുണ്ട്. കോഴിക്കോട് നല്ലളത്താണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുതോറും പ്രചരണപ്രവർത്തനം നടത്തിയത്


തിരുവനന്തപുരം: സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ഗ്യാസ് സിലിണ്ടറുമായാണ് നാട്ടുകാരുടെ ആത്മഹത്യാ ഭീഷണി.

അതിനിടെ മലപ്പുറത്ത് പറിച്ചെറിഞ്ഞ കല്ല് പുനഃസ്ഥാപിച്ചു. താനൂർ വട്ടത്താണിയിൽ യുഡിഎഫ് പ്രവർത്തകർ പിഴുതെറിഞ്ഞ അതിരടയാള കല്ലാണ് വീട്ടുകാർ പുനഃസ്ഥാപിച്ചത്. സിപിഎം ബോധവൽക്കരണത്തെ തുടർന്നാണ് കല്ല് പുനഃസ്ഥാപിച്ചത്. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ നേതാക്കൾ വീടു കയറി പ്രചാരണം നടത്തുകയാണ്. 

സിൽവർ ലൈൻ പദ്ധതിക്കായി കോഴിക്കോട്ടും വീടുകയറി ബോധവത്കരണത്തിന് സിപിഎം തുടക്കമിട്ടിട്ടുണ്ട്. കോഴിക്കോട് നല്ലളത്താണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീടുതോറും പ്രചരണപ്രവർത്തനം നടത്തിയത്. നേരത്തെ കല്ലിട്ട പ്രദേശങ്ങളിലുൾപ്പെടെ സിപിഎം പ്രവർത്തകരെത്തി. പുറമേ നിന്ന് ആളുകളെയെത്തിച്ച് പദ്ധതി അട്ടിമറിക്കാനാണ് ശ്രമമെന്നും വികസന വിരുദ്ധരാണ് സമരത്തിന് പിന്നിലെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി