
പാലക്കാട് :ചിറ്റൂർ ഗവ കോളേജിൽ നാലു വിദ്യാർത്ഥിനികൾ നിരാഹാര സമരത്തിൽ.KSU പ്രവർത്തകരാണ് നിരാഹാരം നടത്തുന്നത്.ഹാജർ കുറവുള്ള SFl പ്രവർത്തകന് കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയെന്നാണ് ആക്ഷേപം.ഇന്നലെ വൈകിട്ടാണ് നിരാഹാരം തുടങ്ങിയത്.തീരുമാനം പിൻവലിക്കാതെ നിരാഹാരം നിർത്തില്ലെന്ന് വിദ്യാർത്ഥിനികൾ വ്യക്തമാക്കി.എന്നാൽ രേഖകൾ പരിശോധിച്ചാണ് SFI പ്രവർത്തകൻ്റെ നോമിനേഷൻ സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
തൃശ്ശൂരിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ക്ക് നോട്ടീസയക്കാനുള്ള നടപടികളുമായി പൊലീസ്. ജില്ലാ സെക്രട്ടറി ഹസ്സന്‍ മുബാറക്, ഏരിയാ സെക്രട്ടറി യദുകൃഷ്ണ, എസ് എഫ് ഐ ഭാരവാഹികളായ സേതു, അനുരാഗ്, ആഷിക് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. കഴിഞ്ഞ ദിവസം കോളെജിലെത്തിയ തൃശൂര്‍ ഈസ്റ്റ് പൊലീസ് പരാതിക്കാരനും പ്രിന്‍സിപ്പല്‍ ഇന്‍ർചാര്‍ജുമായിരുന്ന ഡോ. ദിലീപ് ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ജാമ്യം തേടി പ്രതികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും സൂചനയുണ്ട്. കഴിഞ്ഞ 25നാണ് തൃശൂര്‍ മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകന്‍റെ കാല് തല്ലിയൊടിക്കുമെന്ന് ജില്ലാ സെക്രട്ടറി ഭീഷണി മുഴക്കിയത്.
മഹാരാജാസ് സംഘര്‍ഷം, നാലുപേര്‍ അറസ്റ്റില്‍
എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‍യു, എസ്എഫ്ഐ സംഘർഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു.
കോളേജിന് സമീപമുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലും ഇന്നലെ സംഘർഷം നടന്നിരുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് അമൽ ജിത്ത് കുറ്റ്യാടി,വനിതാ പ്രവർത്തകയായ റൂബി അടക്കം 10 എസ്എഫ്ഐക്കാർക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്‍യു നേതാക്കളായ നിയാസ് റോബിൻസൻ അടക്കം പരിക്കേറ്റ ആറ് പേരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സർവ്വകക്ഷി യോഗം വിളിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam