ചാനല്‍ വിലക്കിനെതിരെ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

Published : Mar 07, 2020, 01:23 PM IST
ചാനല്‍ വിലക്കിനെതിരെ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

Synopsis

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്തവിനിമയവകുപ്പ് ഇടപെട്ട് തടഞ്ഞത്. 

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നീ വാര്‍ത്ത ചാനലുകള്‍ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. മാധ്യമങ്ങളെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 

വിവിധ മാധ്യമസ്ഥാപനങ്ങിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം പ്രസ് ക്ലബ്, പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, കെഎന്‍ഇഎഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം സമരഗേറ്റ് ചുറ്റി ജിപിഒയ്ക്ക് മുന്നില്‍ അവസാനിപ്പിച്ചു. 

ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്തവിനിമയവകുപ്പ് ഇടപെട്ട് തടഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ ഒന്നരയോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റേയും രാവിലെയോടെ മീഡിയ വണ്‍ ചാനലിന്‍റേയും പ്രക്ഷേപണം പുനസ്ഥാപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന