കോൺ​ഗ്രസിൽ മുറുമുറുപ്പ് ; സഹതാപതരം​ഗം കൊണ്ട് മാത്രം ജയിക്കില്ലെന്ന് ഒരു വിഭാ​ഗം; ഒറ്റക്കെട്ടെന്ന് നേതൃത്വം

Web Desk   | Asianet News
Published : May 04, 2022, 11:32 AM IST
കോൺ​ഗ്രസിൽ മുറുമുറുപ്പ് ; സഹതാപതരം​ഗം കൊണ്ട് മാത്രം ജയിക്കില്ലെന്ന് ഒരു വിഭാ​ഗം; ഒറ്റക്കെട്ടെന്ന് നേതൃത്വം

Synopsis

അവസരം കിട്ടാത്തതിലെ അതൃപ്തി പറയാതെ പറഞ്ഞ് ദീപ്തി മേരി വർഗീസ് രം​ഗത്തെത്തി. തൃക്കാക്കരയിൽ വ്യക്തികൾക്കപ്പുറം രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. 40 പേരുമായി ചർച്ച നടത്തിയോ എന്നറിയില്ല അക്കാര്യം പാർട്ടി നേതൃത്വത്തോട് ചോദിക്കണമെന്നും ദീപ്തി മേരി വർ​ഗീസ് പറഞ്ഞു

കൊച്ചി: യു ഡി എഫ് സ്ഥാനാർഥി(udf candidate) പ്രഖ്യാപനവും കഴിഞ്ഞ് സ്ഥാനാർഥി ഉമ തോമസ്(uma thomas) തൃക്കാക്കരയിൽ (thrikkakar by election)വോട്ടർമാരെ കാണാൻ തുടങ്ങിയിട്ടും പ്രതിഷേധം (protest)അടങ്ങാതെ കോൺ​ഗ്രസ് ക്യാമ്പ്(congress camp). സ്ഥാനാർഥി പ്രഖ്യാപനത്തിനും മുന്നേ വെടിപ്പൊട്ടിച്ച കെ വി തോമസ് പ്രചരണ രം​ഗത്ത് ഉണ്ടാകുമെന്നും വേദി ഏതെന്ന് പിന്നീട് പറയാമെന്നും പറയുന്നു. താൻ വികസന രാഷ്ട്രീയത്തിനൊപ്പമെന്ന് പറഞ്ഞ് അതൃപ്തി വ്യക്തമാക്കി. അതേസമയം കെ വി തോമസിന് മറുപടി നൽകാനില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാട്. ദേശീയ നേതാക്കൾ തൃക്കാക്കരയിിൽ പ്രചാരണത്തിനെത്തുമെന്നും കൊച്ചി വിമാനത്താവളം , കലൂർ സ്റ്റേഡിയം തുടങ്ങിയവയെ എതിർത്തവരാണ് സി പി എം എന്നും വി ഡി സതീശൻ പറഞ്ഞു.

സഹതാപ തരം​ഗം കൊണ്ട് മാത്രം ജയിക്കാനാകില്ലെന്ന് പറഞ്ഞ് നേതൃത്വത്തിനെതിരെ പിന്നീട് രം​ഗത്തെത്തിയത് മുൻ എം എൽ എ കൂടിയായ ഡൊമിനിക് പ്രസന്റേഷൻ ആണ്. ഡൊമിനിക് പ്രസന്റേഷന്റെ പരിഭവം തീർക്കാൻ ഒടുവിൽ ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ സംസാരിച്ചു. ഇന്ന് എറണാകുളം ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഡൊമിനിക് പ്രസന്റേഷനെ നേരിൽ കാണുകയും ചെയ്തു. ഡൊമിനിക് പ്രസൻ്റേഷനുമായുള്ള കാര്യങ്ങളെല്ലാം പറഞ്ഞ് തീർത്തെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. പാർട്ടി ഒറ്റക്കെട്ടായി പ്രചാരണത്തിനിറങ്ങുമെന്നും ഡൊമിനിക് പ്രസന്റേഷനെ കണ്ടശേഷം ഡി സി സി അധ്യക്ഷൻ വ്യക്തമാക്കി.

അവസരം കിട്ടാത്തതിലെ അതൃപ്തി പറയാതെ പറഞ്ഞ് ദീപ്തി മേരി വർഗീസ് രം​ഗത്തെത്തി. തൃക്കാക്കരയിൽ വ്യക്തികൾക്കപ്പുറം രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. 40 പേരുമായി ചർച്ച നടത്തിയോ എന്നറിയില്ല അക്കാര്യം പാർട്ടി നേതൃത്വത്തോട് ചോദിക്കണമെന്നും ദീപ്തി മേരി വർ​ഗീസ് പറഞ്ഞു. 

അതേസമയം പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഹൈബി ഈഡൻ എം പി വ്യക്തമാക്കി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടാകുന്നത് സ്വാഭാവിക പ്രതികരണങ്ങൾ ആണ്. തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഹൈബി ഈഡൻ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടിക്കുന്നിൽ സുരേഷ് എംപി എൻഎസ്എസ് ആസ്ഥാനത്ത്; തിരിച്ചുപോയശേഷം വീണ്ടുമെത്തി, സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പ്രതികരണം
യാത്രക്കിടെ കുഞ്ഞ് അബോധാവസ്ഥയിലായി; കെഎസ്ആര്‍ടിസി ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാര്‍