മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ സംഭവത്തിൽ നടപടി, ചെയർമാനടക്കം സസ്പെൻഷൻ; പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധമെന്ന് എസ്എഫ്ഐ

Published : Nov 02, 2026, 06:23 PM IST
sfi protest

Synopsis

മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ട് എസ്എഫ്ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയ എന്നിവർക്കെതിരെയാണ് 10 ദിവസത്തെ നടപടി

കൊച്ചി: മഹാരാജാസ് കോളേജിൽ ബിരുദ വിതരണ ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്‍റെ പ്രസംഗം തടഞ്ഞ് ചടങ്ങ് അലങ്കോലമാക്കിയെന്ന വിവാദത്തിൽ നടപടി. സംഭവത്തിൽ രണ്ട് എസ് എഫ് ഐ പ്രവർത്തകരെ 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ ചാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയ എന്നിവർക്കെതിരെയാണ് കോളേജ് കൗൺസിലിന്‍റെ നടപടി. നടപടിയ്ക്ക് എതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം ഉണ്ടാകുമെന്ന് എസ് എഫ് ഐ വ്യക്തമാക്കി. നടപടി എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് അടക്കമുള്ളവരുടെ മുന്നറിയിപ്പ്.

എസ് എഫ് ഐ പ്രതിഷേധം കനക്കും

കാലടി സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് മഹാരാജാസിലെ എസ് എഫ് ഐ നേതാക്കൾ മന്ത്രിയെ ചോദ്യം ചെയ്തതിന്‍റെ പേരിൽ ഇപ്പോൾ സസ്പെൻഷനിൽ ആയത്. സ്റ്റേജിൽ കയറി മന്ത്രിയോട് കയർത്തതും ബിരുദ വിതരണ ചടങ്ങ് അലങ്കോലപ്പെടുത്തിയതും വലിയ അച്ചടക്ക ലംഘനമായാണ് ഇന്ന് ചേർന്ന കൗൺസിൽ യോഗം വിലയിരുത്തിയത്. മന്ത്രിയോട് വേദിയിൽ കയറി ചോദ്യം ചോദിച്ച യൂണിയൻ വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ചെയർമാൻ പ്രണീൽ രാജ് എന്നിവരെ 10 ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും കൗൺസിൽ തീരുമാനിച്ചു. സസ്പെൻഷൻ പ്രഖ്യാപനത്തിന് പിന്നാലെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ കോളേജിൽ പ്രതിഷേധ പ്രകടനം നടന്നു. സസ്പെൻഷൻ നടപടിയിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് എസ് എഫ് ഐ നേതൃത്വം അറിയിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കും, വിവാദമുണ്ടായാൽ ഉദ്യോ​ഗസ്ഥരെ പഴിക്കും'; പി എസ് സി ചെയർമാനെതിരേ വീണ്ടും മൊഴി നൽകി പി എസ് സി സെക്രട്ടറി
റോഡ് അപകടത്തിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യവകുപ്പിന്റെ 'ഗോൾഡൻ ഗോൾ' പദ്ധതി; ആദ്യഘട്ടം മൂന്ന് ജില്ലകളിൽ