തിരുവനന്തപുരത്ത് ഇന്നും സംഘർഷം; 'മേയർ ഗോബാക്ക്' വിളിയുമായി കൗൺസിലർമാർ, ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധം

By Web TeamFirst Published Nov 22, 2022, 3:03 PM IST
Highlights

ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച വനിതാ കൗൺസിലർമാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി.

തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭയിൽ ഇന്നും സംഘർഷം. പ്രതിഷേധവുമായി ബിജെപി കൌൺസിലർമാരും പ്രവർത്തകരും എത്തിയതോടെ നഗരസഭയിൽ വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. മേയർ ഡയസിലേക്ക് വരുന്നത് തടയാൻ ബിജെപി കൌൺസിലർമാർ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. ഡയസിൽ മേയർ സംസാരിക്കുന്നതിനിടെ മുദ്രാവാക്യവും ബാനറുകളുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ കൌൺസിൽ യോഗം സംഘർഷത്തിലെത്തി. ഡയസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച വനിതാ കൌൺസിലർമാരെ വനിതാ പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഗോ ബാക്ക് വിളികളുമായാണ് പ്രതിപക്ഷ പ്രതിഷേധം. നാല് കൌൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും കൌൺസിൽ യോഗം തുടരുകയാണ്. 

അതേസമയം മണിക്കൂറുകൾക്ക് മുമ്പ് കത്ത് വിവാദത്തിൽ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി നഗരസഭയിലേക്ക് തള്ളിക്കയറി. കോൺഗ്രസ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നഗരസഭ കവാടത്തിന് പുറത്ത് നടക്കുന്നതിനിടെയാണ് അങ്ങിങ്ങായി ചിതറിയെത്തിയ യൂത്ത് കോൺഗ്രസുകാര്‍ നഗരസഭക്ക് അകത്തേക്ക് ഓടിക്കയറിയത്. ഉടനെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നിയന്ത്രിച്ചു. പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ പൊലീസ് നിയന്ത്രിച്ച ശേഷമാണ് മേയര്‍ കോര്‍പറേഷനിലേക്ക് എത്തിയത്. 

click me!